
ബെംഗളൂരു: വിമാനത്താവളത്തിലേക്കുള്ള മെമു ഉൾപ്പെടെ ഇന്നും നാളെയുമായി 8 സബേർബൻ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും. വിമാനത്താവള സ്റ്റേഷൻ വഴിയുള്ള കെഎസ്ആർ ബെംഗളൂരു-കോ ലാർ(06387), കോലാർ കന്റോൺമെന്റ് (06388) ട്രെയിനുകളാണ് ഇന്നു സർവീസ് തുടങ്ങുക. ബംഗാർപേട്ട്-കോലാർ(06391), കോലാർ-ബംഗാർ പേട്ട്(6392), മാരിക്കുപ്പം കെഎസ്ആർ ബെംഗളൂരു (01776), ബെംഗളൂരു-മാരിക്കുപ്പം (01771),മാരിക്കുപ്പം- ബെംഗളൂരു(01781) ട്രെയിനുകൾ നാളെയും ബംഗാർപേട്ട്-മാരിക്കുപ്പം(01777) ട്രെയിൻ വെള്ളിയാഴ്ചയും സർവീസ് തുടങ്ങും.
8 കോച്ചുള്ള ട്രെയിനിൽ 1600 പേർക്ക് ഇരുന്നു യാത്ര ചെയ്യാനാകും. ഞായർ ഒഴികെയുള്ള ദിവസങ്ങളിലായിരിക്കും സർവീസ്. വിമാനത്താവളത്തിലേക്കു ള്ള മെമു (06387) രാവിലെ 8.35നു കെഎസ്ആർ സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്നു പുറപ്പെടും. കന്റോൺമെന്റ്, ബാംഗ്ലൂർ ഈസ്റ്റ്, ബയ്യപ്പനഹള്ളി, ചന്നസന്ദ്ര , യെലഹങ്ക, ബെട്ടഹളസൂർ, ദൊഡ്ഡജാല വഴി 9.48നു വിമാനത്താവള സ്റ്റേഷനിലെത്തും. ഉച്ചയ്ക്ക് 2നു കോലാറിൽ നിന്നുള്ള മടക്ക ട്രെയിൻ (06388) വൈകി ട്ട് 4.07നു വിമാനത്താവള സ്റ്റേഷനിലും 6.10നു കന്റോൺമെന്റിലും എത്തും.
