ബെംഗളുരു:ക്രിപ്റ്റോ നാണയ മായ ബിറ്റ് കോയിൻ പിടികൂടിയ കേസിലെ അന്വേഷണം സംബ ന്ധിച്ച് മുഖ്യമന്ത്രിയും ആഭ്യന്തരമ ന്തിയും രണ്ടു തട്ടിൽ. സംസ്ഥാന പൊലീസിനു കീഴിലുള്ള സിഐ ഡി വിഭാഗം അന്വേഷണം പൂർത്തി യാക്കിയതായും, എൻഫോ ഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇഡി), സിബിഐക്കും കേസ് കൈമാറിയതായും മുഖ്യമന്ത്രിബസവരാജ് ബൊമ്മെ ഹുബ്ബള്ളി യിൽ പറഞ്ഞു. അതേസമയം, സി ഐഡി വിഭാഗം അന്വേഷണം തു ടരുകയാണെന്ന് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറയുന്നു. ഈ വർഷം ആദ്യം ബെംഗളൂരുവിലെ കംപ്യൂട്ടർ ഹാക്കറായ ശ്രീ കൃഷ്ണയിൽ നിന്ന് 9 കോടി രൂപ യുടെ ബിറ്റ് കോയിൻ പിടികൂടിയ കേസാണിത്.
സർക്കാർ വെബ്സൈറ്റുകൾ ഹാക്ക്ചെയ്തതും നിഗൂഢ ഇന്റർനെ റ്റായ ഡാർക്ക് നെറ്റിലൂടെ ബി റ്റ്കോയിൻ ഉപയോഗിച്ച് ലഹരി വാങ്ങിയതും സംബന്ധിച്ച് അന്വേ ഷണം നടക്കുന്നുണ്ട്. കർണാടക ബിജെപി ഈ കേസ് ഒതുക്കാൻ ശ്രമിക്കുകയാണെന്നും ഉന്നത രാഷ്ട്രീയ നേതാക്കൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ആരോപിച്ചിരുന്നു.