Home Featured ക്രിക്കറ്റ് വാതുവയ്പ്: 3 പേരെ മടിവാള പോലീസ് അറസ്റ്റ് ചെയ്തു

ക്രിക്കറ്റ് വാതുവയ്പ്: 3 പേരെ മടിവാള പോലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു; മടിവാള മൊബൈൽ ആപ് ഉപയോഗിച്ചുള്ള ക്രിക്കറ്റ് ബെറ്റിങ് റാക്കറ്റിലെ 3 പേർ അറസ്റ്റിൽ. ജെപി നഗർ സ്വദേശി ബാലച ന്ദ്രൻ (30), ഹൊറമാവിൽ നിന്നു ള്ള രവികുമാർ (28), പി.ചേതൻ (28) എന്നിവരെയാണ് മഡിവാള പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 59,000 രൂപയും കാറും ബൈക്കും ഉൾപ്പെടെ 10 ലക്ഷത്തിലധികം രൂപയുടെ വസ്തുവകകൾ പിടിച്ചെടുത്തു. ഹൊസൂർ മെയിൻ റോഡിലെ ലോഡ്ജ് കേന്ദ്രീകരിച്ചാണ് സം ഘം പ്രവർത്തിച്ചിരുന്നത്.

ഐപിഎൽ മത്സരം നടക്കു ന്നതിനിടെ പൊലീസ് മഫ്തി വേഷത്തിലെത്തി റെയ്ഡ് നട ത്തുകയായിരുന്നു. ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ഉപയോ ഗിച്ചാണ് ഇവർ പണമിടപാടുകൾ നടത്തിയിരുന്നതെന്നും പൊലീസ് പറഞ്ഞു. ഓൺലൈൻ വാതുവ തിന് അവസരം ഒരുക്കിയിരുന്നഡ്രീം 11 ആപ്പിന്റെ സ്ഥാപകരായ സ്പോർട്ട് ടെക്നോളജീസിനെതി രെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. പണം വച്ചു ള്ള ഓൺലൈൻ ഗെയിമുകൾ നി രോധിക്കുന്നതിനായി കഴിഞ്ഞ നി യമസഭാ സമ്മേളനത്തിൽ കർ ണാടക പൊലീസ് നിയമം ഭേദഗ തി ചെയ്തിരുന്നു. ഇതിന്റെ അടി സ്ഥാനത്തിലാണ് ഇത്തരം ആളു കൾക്കെതിരെയും ഓൺലൈൻ വാതുവയ്പ് സംഘങ്ങൾക്കെതി രെയും കർശന നടപടി സ്വീകരി ച്ചു വരുന്നത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group