ബെംഗളൂരു: ഇരുപത് സ്ത്രീകളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഉമേഷ് റെഡ്ഡിയുടെ വധശിക്ഷ ശരിവെച്ച് കര്‍ണാടക ഹൈക്കോടതി.
വധശിക്ഷ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഉമേഷ് റെഡ്ഡി ഹൈക്കോടതിയിലും രാഷ്ട്രപതിക്കും അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ രാഷ്ട്രപതി, രാമനാഥ് കോവിന്ദ് നേരത്തെ തന്നെ ദയാഹര്‍ജി തള്ളിയിരുന്നു. ഇപ്പോള്‍, കര്‍ണാടക ഹൈക്കോടതിയും സെഷന്‍സ് കോടതിയുടെ വിധി ശരിവക്കുകയായിരുന്നു.
ഉമേഷ് റെഡ്ഡി രാജ്യത്തുടനീളം 20 സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും കൊള്ളയടിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. അതില്‍ ഭൂരിഭാഗവും കര്‍ണാടകയിലാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, കശ്മീര്‍ എന്നിവിടങ്ങളിലും ഉമേഷ് റെഡ്ഡി സ്ത്രീകളെ പീഡിപ്പിച്ചു കൊന്നു. 1997 ല്‍ ഒരു ബലാത്സംഗ കൊലപാതകക്കേസിലാണ് ഉമേഷ് റെഡ്ഡി ആദ്യമായി അറസ്റ്റിലാകുന്നത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുമ്ബോള്‍ ബല്ലാരി ഹിന്ദലാഗ ജയിലില്‍ നിന്ന് അയാള്‍ രക്ഷപ്പെട്ടു. 1998 -ല്‍ ചിത്രദുര്‍ഗയില്‍ മറ്റൊരു വിധവയുടെ ബലാത്സംഗവും കൊലപാതകവും നടക്കുന്നതുവരെ അയാള്‍ ഒളിവിലായിരുന്നു. ഈ സംഭവത്തില്‍ പോലീസ് ഉമേഷിനെ അറസ്റ്റ് ചെയ്തു, മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ കോടതിയില്‍ കൊണ്ടുപോകുമ്ബോള്‍ അയാള്‍ വീണ്ടും പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു
[10:48 am, 29/09/2021] Ma Hubby💕💕: കുറ്റകൃത്യങ്ങളില്‍ വിദഗ്ധനായിരുന്ന ഉമേഷ് റെഡ്ഡി ജയില്‍ ചാട്ടത്തിലും വിദഗ്ദ്ധനായിരുന്നു. മൊത്തത്തില്‍, ഇയാള്‍ മൂന്ന് തവണ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു. ബല്ലാരി ഹിന്ദലാഗ ജയില്‍ കര്‍ണാടക സംസ്ഥാനത്തിലെ ഏറ്റവും വലുതും രാജ്യത്തെ ഏറ്റവും സുരക്ഷിതവുമായ ജയിലുകളില്‍ ഒന്നാണ്. മിക്കവാറും എല്ലാ കുപ്രസിദ്ധ കുറ്റവാളികളെയും പാര്‍പ്പിക്കാറുള്ളത് ഹിന്ദലാഗ ജയിലിലാണ്. ഉമേഷ് റെഡ്ഡി ഒഴികെ മറ്റൊരു തടവുകാരും ഉയര്‍ന്ന സുരക്ഷയുള്ള ഹിന്ദലാഗ ജയിലില്‍ നിന്ന് രക്ഷപ്പെട്ട ചരിത്രമില്ല.
1998 -ല്‍ പോലീസിന്റെ കയ്യില്‍ നിന്ന് രക്ഷപ്പെട്ട ശേഷം 2002 -ല്‍ ബെംഗളൂരുവിലെത്തി. പോലീസ് അതിനിടെ ഇയാള്‍ക്കായി ലുക്കൌട്ട് നോട്ടീസും റെഡ് അലര്‍ട്ടും പുറപ്പെടുവിച്ചു. ബെംഗളൂരുവിലെ യശ്വന്ത്പുരയിലെ ഒരു സലൂണിലാണ് റെഡ്ഡിയെ കണ്ടത്. സലൂണിന്റെ ഉടമ ഇയാളെ ഉമേഷ് റെഡ്ഡിയാണെന്ന് സംശയിക്കുകയും പോലീസിനെ അറിയിക്കുകയും ചെയ്തു. പിന്നീട്, പീനിയ പോലീസ് സലൂണിലെത്തി ഇയാളെ പിടികൂടി.
ഇപ്പോഴത്തെ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ എസ് കെ ഉമേഷ്, അന്ന് പീനിയ പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്നു. ഉമേഷ് റെഡ്ഡിയുടെ വധശിക്ഷ ശരിവെച്ച വിവരം അറിഞ്ഞ് എസ്.കെ ഉമേഷ് ന്യൂസ്18നോട് സംസാരിച്ചു. ഒടുവില്‍ നീതി ലഭ്യമായെന്നും സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉമേഷ് റെഡ്ഡി ഒരു ലൈംഗിക ഉന്മാദിയും മനോരോഗിയുമാണ്. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ഞാന്‍. എല്ലാ തെളിവുകളും ശേഖരിച്ച് കോടതിയില്‍ ഹാജരാക്കാന്‍ ഞാനും ഞങ്ങളുടെ സംഘവും മുന്നോട്ടുപോയി. പല കേസുകളിലും, തെളിവുകളുടെയും സാക്ഷികളുടെയും അഭാവം കാരണം കുറ്റവാളികള്‍ ജുഡീഷ്യറിയില്‍ നിന്ന് രക്ഷപ്പെടുന്നു. ഇപ്പോള്‍ ഞാന്‍ ശരിക്കും സന്തോഷവാനാണ്. സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചിരുന്നുവെങ്കിലും പ്രതി ദയാഹര്‍ജിക്കായി നിരന്തരം അപേക്ഷകള്‍ നല്‍കുകയായിരുന്നു. എന്നാല്‍ രാഷ്ട്രപതി ദയാഹര്‍ജി തള്ളുകയും ഇപ്പോള്‍ ഹൈക്കോടതി വധശിക്ഷ ശരിവെക്കുകയും ചെയ്തു.
പോലീസ് ചോദ്യം ചെയ്യലില്‍ ഉമേഷ് റെഡ്ഡി 18 ബലാത്സംഗ, കൊലപാതക കേസുകള്‍ സമ്മതിച്ചു, അതില്‍ 11 കേസുകള്‍ കോടതിക്ക് മുന്നില്‍ തെളിയിക്കാന്‍ പോലീസിന് കഴിഞ്ഞു. 20 ലധികം ബലാത്സംഗം, കൊലപാതകം, കവര്‍ച്ചാ കേസുകളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നു.
കുറ്റകൃത്യങ്ങളുടെ പട്ടിക
രാജ്യമെമ്ബാടും സഞ്ചരിക്കുന്ന രീതിയാണ് ഉമേഷ് റെഡ്ഡിയുടേത്. ഒരു വര്‍ഷത്തിലേറെയായി അയാള്‍ ഒരേ സ്ഥലത്ത് താമസിച്ചിട്ടില്ല. വീട്ടില്‍ ഒറ്റയ്ക്കായ സ്ത്രീകളെ ലക്ഷ്യമിട്ട് രാത്രിയില്‍ അയാള്‍ വീട്ടില്‍ അതിക്രമിച്ചു കയറുകയായിരുന്നു പതിവ്. എന്നിട്ട് ഇരകളെ ബലാത്സംഗം ചെയ്യുകയും കൊള്ളയടിക്കുകയും അവസാനം കൊലപ്പെടുത്തുകയും ചെയ്യും. അയാള്‍ ഒരു മനോരോഗിയാണെന്നും സ്ത്രീകളെ കൊല്ലുന്നത് ആസ്വദിക്കാറുണ്ടെന്നും അന്വേഷണത്തിന്റെ ഭാഗമായ ഒരു പോലീസുകാരന് പറയുന്നു.
1996 നവംബറില്‍ KEB കോളനി ചിത്രദുര്‍ഗയില്‍ വച്ച് ഉമേഷ് റെഡ്ഡി ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, അതേ വര്‍ഷം ആദ്യം ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. 1997 ജൂലൈയില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും 24 മണിക്കൂറിനുള്ളില്‍ രക്ഷപ്പെടുകയും ചെയ്തു. വീണ്ടും പ്രതിയെ അറസ്റ്റ് ചെയ്ത് ബല്ലാരി ജയിലിലേക്ക് അയച്ചു,.
1997 മാര്‍ച്ചില്‍ പ്രതി ജയിലില്‍ നിന്ന് രക്ഷപ്പെട്ടു. 1998 ല്‍ വീണ്ടും അറസ്റ്റു ചെയ്യപ്പെടുകയും രക്ഷപ്പെടുകയും ചെയ്തു. ഹുബ്ലി, ദാവണഗെരെ, പൂനെ എന്നിവിടങ്ങളില്‍ മൂന്ന് പെണ്‍കുട്ടികളെ ഉമേഷ് റെഡ്ഡി ബലാത്സംഗം ചെയ്തു. കശ്മീരില്‍ സിആര്‍പിഎഫ് കമാന്‍ഡന്റിന്റെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. മൊത്തത്തില്‍, ഇയാള്‍ക്കെതിരെ 21 ക്രിമിനല്‍ കേസുകളുണ്ട്, അതില്‍ 11 എണ്ണം കോടതിയില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. 2002 ല്‍ ബെംഗളൂരു നോര്‍ത്ത് ഡിവിഷനിലെ പീന്യ പോലീസ് പരിധിയില്‍ ഒരു ബലാത്സംഗ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തു. അതിന് പിന്നാലെയാണ് ഉമേഷ് റെഡ്ഡിയെ ഒരു സലൂണില്‍ വെച്ച് അറസ്റ്റ് ചെയ്തത്.