ദേഹമാസകലം ഭീകരമായി മര്‍ദ്ദനമേറ്റ ഇയാള്‍ ചികിത്സയിലാണ്. ഇടയ്ക്ക് തിരിച്ചടിക്കാന്‍ യുവാവ് ശ്രമിച്ചെങ്കിലും യുവതികളുടെ കൈക്കരുത്തിന് മുന്നില്‍ അയാള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. ഇടുക്കി മറയൂരില്‍ നടന്ന സംഘര്‍ഷത്തിന്റെ വീഡിയോ പുറത്തുവന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്.
ആദ്യം കടത്തിണ്ണയിലിട്ട് അടിച്ചു, പിന്നെ റോഡില്‍ ഓടിച്ചിട്ട് തല തല്ലിപ്പൊളിച്ചു, യുവാവിനെ തല്ലി പതംവരുത്തിയത് നാലുസഹോദരിമാര്‍ ചേര്‍ന്ന് സംഭവവുമായി ബന്ധപ്പെട്ട് സഹോദരികളായ ജയറാണി, യമുന, വൃന്ദ, ഷൈലജ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇവരെ ഉടന്‍ അറസ്റ്റുചെയ്യും എന്നാണ് പൊലീസ് പറയുന്നത്.
മറയൂര്‍ സ്വദേശി മോഹന്‍ രാജിനാണ് മര്‍ദ്ദനമേറ്റത്. യുവതികളുടെ അയല്‍വാസിയാണ് ഇയാള്‍. യുവതികളുടെ കുടുംബവും അയല്‍വാസികളും തമ്മില്‍ വര്‍ഷങ്ങളായി അതിര്‍ത്തി തര്‍ക്കത്തിലാണ്. അടുത്തിടെ കമ്ബിവേലി കെട്ടുന്ന പ്രശ്നത്തില്‍ വീണ്ടും തര്‍ക്കമായി. വിഷയം കോടതിയിലെത്തിയതോടെ തര്‍ക്കം പരിഹരിക്കാന്‍ കമ്മീഷനെ നിയോഗിച്ചു. വെള്ളിയാഴ്ച കമ്മീഷന്‍ സ്ഥലം അളന്നുപോയതിന് തൊട്ടുപിന്നാലെയായിരുന്നു തല്ല് നടന്നത്. കമ്മീഷനെ വിളിച്ചുകൊണ്ടുവന്നതിനാണ് മോഹന്‍ രാജിനെ തല്ലിയത്.കടയ്ക്ക് സമീപം നിന്ന ഇയാളെ യുവതികള്‍ ആദ്യം വളഞ്ഞിട്ട് കാപ്പിക്കമ്ബുകൊണ്ട് തല്ലി. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചതോടെ പിന്നാലെ കൂടി റോഡിലിട്ടും തല്ലി. തലപൊട്ടി ചോരയൊലിച്ചിട്ടും മോഹന്‍ രാജിനെ യുവതികള്‍ വിട്ടില്ല. തല്ലുകിട്ടുമെന്ന് പേടിച്ച് ആരും പിടിച്ചുമാറ്റാനും എത്തിയില്ല.