Home കർണാടക 9 മാസം കൊണ്ട് 56 ലക്ഷം രൂപ വരുമാനം ; ഐടി ജോലി ഉപേക്ഷിച്ച്‌ ഭക്ഷണ വിതരണത്തില്‍ വിജയം കൊയ്ത ദമ്പതികളുടെ കഥ

9 മാസം കൊണ്ട് 56 ലക്ഷം രൂപ വരുമാനം ; ഐടി ജോലി ഉപേക്ഷിച്ച്‌ ഭക്ഷണ വിതരണത്തില്‍ വിജയം കൊയ്ത ദമ്പതികളുടെ കഥ

ബെംഗളൂരു: മൂന്ന് വർഷത്തോളം ദിയ കൃഷ്ണകുമാറും ആദിത്യ നടരാജനും ബെംഗളൂരുവിലെ ഐടി മേഖലയിലാണ് ജോലി ചെയ്തത്. ജോലിത്തിരക്കും പുറത്തുനിന്നുള്ള ഭക്ഷണവും ദമ്പതികളെ മനംമടുപ്പിച്ചിരുന്നു.ഈ സമയത്താണ് പുതിയൊരു സംരഭത്തെക്കുറിച്ച്‌ ഇവർ ആലോചിക്കുന്നത്. വീട്ടിലുണ്ടാക്കുന്നതിന് സമാനമായ, പോഷകഗുണങ്ങളടങ്ങിയ ആരോഗ്യകരമായ ഭക്ഷണം ജനങ്ങള്‍ക്ക് കൊടുക്കുക എന്നതായിരുന്നു രണ്ട് പേരുടെയും ലക്ഷ്യം. പുതിയ സംരംഭത്തിലൂടെ കഴിഞ്ഞ 9 മാസം കൊണ്ട് ഈ ദമ്പതികള്‍ നേടിയത് 56 ലക്ഷം രൂപയുടെ വരുമാനമായിരുന്നു.

2024 സെപ്റ്റംബറിലാണ് ദമ്പതികള്‍ ഐടി മേഖലയിലെ ജോലി ഉപേക്ഷിച്ച്‌ ‘വെല്‍ഫെഡ്’ (Wellfed) എന്ന പേരില്‍ സംരംഭം ആരംഭിക്കുന്നത്. സ്വന്തം സമ്പാദ്യത്തില്‍ നിന്നുള്ള തുക ഉള്‍പ്പെടെ 15 ലക്ഷം രൂപ നിക്ഷേപിച്ചായിരുന്നു തുടക്കം. ഒരു ന്യൂട്രീഷ്യനിസ്റ്റ്, പാചകക്കാരൻ, ഡെലിവറി ജീവനക്കാരൻ എന്നിവർ ഉള്‍പ്പെടെ ആദ്യഘട്ടത്തില്‍ ആറ് പേരടങ്ങുന്ന ചെറിയ ടീം രൂപീകരിച്ചു. ഭക്ഷണത്തിന്റെ പോഷകഗുണങ്ങളും അളവുകളും കൃത്യമായി ഉറപ്പാക്കാനാണ് ന്യൂട്രീഷ്യനിസ്റ്റിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.ദാല്‍, ഉരുളക്കിഴങ്ങ്-കോളിഫ്ലവർ വിഭവം, ജോവർ റൊട്ടി, ഇഞ്ചി ചേർത്ത ചിക്കൻ, ചോലെ ചാട്ട് തുടങ്ങിയവയാണ് മെനുവിലെ പ്രധാന വിഭവങ്ങള്‍. പനീർ, ടോഫു, സോയ, ചിക്കൻ തുടങ്ങിയ പ്രോട്ടീൻ സമ്പന്നമായ ഭക്ഷണങ്ങളും ലഭ്യമാണ്. റാപ്പുകള്‍, ബിരിയാണി, ഇൻഡോ-ചൈനീസ് വിഭവങ്ങള്‍ എന്നിവയും മെനുവിലുണ്ട്. സംരംഭത്തിന്റെ ആദ്യഘട്ടത്തില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമാണ് ഭക്ഷണം നല്‍കിയത്. അവരുടെ അഭിപ്രായം ശേഖരിച്ച ശേഷം ബിസിനസ് വിപുലമാക്കി.

സാധാരണ ഡിസ്പോസിബിള്‍ പാക്കേജിങ്ങിന് പകരം സ്റ്റീല്‍ ലൈനിങ്ങുള്ള പുനരുപയോഗിക്കാവുന്ന ഭക്ഷണപ്പാത്രങ്ങളാണ് കമ്പനി ഉപയോഗിക്കുന്നത്.വർഷങ്ങളായി അനുഭവിക്കുന്ന കടുത്തവേദന, ഒടുവില്‍ രോഗം കണ്ടെത്തി എഐ ; മാധ്യമപ്രവർത്തകയുടെ അനുഭവം വൈറല്‍ആദ്യ വർഷം ഏകദേശം 45 ലക്ഷം രൂപയായിരുന്നു വരുമാനം. എന്നാല്‍ 2026 ജനുവരി മുതല്‍ സെപ്റ്റംബർ വരെയുള്ള ഒൻപത് മാസത്തിനിടെ വരുമാനം 56 ലക്ഷം രൂപയായി വർധിച്ചു. ഇതിനോടകം 1,500-ലധികം ഉപഭോക്താക്കളിലേക്കാണ് സംരംഭം എത്തിച്ചേർന്നത്. 55,000-ത്തിലധികം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു.ബെംഗളൂരുവില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഡെലിവറി വ്യാപിപ്പിക്കാനും വിപുലമായ അടുക്കളയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വർധിപ്പിക്കാനുമാണ് ദമ്പതികളുടെ അടുത്ത ലക്ഷ്യം. ഐടി, സ്റ്റാർട്ടപ്പ് മേഖലകളില്‍ ജോലി ചെയ്യുന്നവർക്കപ്പുറം കൂടുതല്‍ ഉപഭോക്താക്കളിലേക്കും എത്താൻ പദ്ധതിയുണ്ട്. ഹൈദരാബാദിലേക്ക് ബിസിനസ് വിപുലീകരിക്കണമെന്നുതും ഇവരുടെ ആഗ്രഹമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group