Home തിരഞ്ഞെടുത്ത വാർത്തകൾ ’17 കാരൻ സമ്മതിച്ചു, ആദ്യമല്ല, മുമ്പും കാറും ബൈക്കും ഓടിച്ചിട്ടുണ്ട്, ബൈക്കുമായി സ്കൂളില്‍ പോയിട്ടുണ്ട്’, മൊഴി വീണ്ടുമെടുത്തു

’17 കാരൻ സമ്മതിച്ചു, ആദ്യമല്ല, മുമ്പും കാറും ബൈക്കും ഓടിച്ചിട്ടുണ്ട്, ബൈക്കുമായി സ്കൂളില്‍ പോയിട്ടുണ്ട്’, മൊഴി വീണ്ടുമെടുത്തു

കൊച്ചി : ചേരാനല്ലൂരില്‍ അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ബെൻസ് കാർ ഇടിച്ച്‌ സ്കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ മരിച്ച കേസില്‍ പ്രതിയായ 17കാരന്റെ മൊഴി അന്വേഷണം സംഘം വീണ്ടും രേഖപ്പെടുത്തി.ഇന്നലെയാണ് മൊഴി എടുത്തത്. പിതാവിന്റെ സാന്നിധ്യമില്ലാതെ മൊഴി രേഖപ്പെടുത്താൻ പോലീസ് കോടതിയില്‍ നിന്ന് അനുമതി വാങ്ങിയിരുന്നു. സോഷ്യല്‍ ബാഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും മൊഴിയെടുത്തതെന്നാണ് പൊലീസ് വിശദീകരണം. മുൻപും വാഹനം ഓടിച്ചിട്ടുണ്ടെന്ന് 17കാരൻ സമ്മതിച്ചതായാണ് വിവരം.

കാറും ബൈക്കും ഓടിച്ചിട്ടുണ്ടെന്നും ബൈക്കുമായി സ്കൂളില്‍ പോയിട്ടുണ്ടെന്നും 17 കാരൻ സമ്മതിച്ചു. വാഹനമോടിച്ച കാര്യം അച്ഛൻ അറിഞ്ഞിരുന്നില്ലെന്നും അച്ഛൻ അറിയാതെയാണ് വാഹനങ്ങള്‍ ഓടിച്ചതെന്നുമാണ് 17കാരൻ മൊഴി നല്‍കിയത്. സോഷ്യല്‍ ബാക്ഗ്രൗണ്ട് റിപ്പോർട്ട്‌ നാളെ കോടതിയില്‍ ഹാജരാക്കും.കഴിഞ്ഞ ഒക്ടോബർ 25 ഞായറാഴ്ച പുലർച്ചെ 2.20 ന് ചേരാനല്ലൂർ കണ്ടെയ്‌നർ റോഡില്‍ മരപ്പറമ്പിലെ ഫോർഡ് ഷോറൂമിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. മഴയത്ത് മണിക്കൂറില്‍ 108 കിലോമീറ്ററിലധികം അമിതവേഗത്തിലാണ് 17 കാരൻ കാർ ഓടിച്ചിരുന്നത്. ഒരു കൈകൊണ്ട് സ്റ്റിയറിങ് പിടിച്ചും മറ്റേ കൈകൊണ്ട് മൊബൈല്‍ ഫോണില്‍ സ്പീഡോമീറ്റർ ദൃശ്യങ്ങള്‍ പകർത്തിയുമാണ് വാഹനം ഓടിച്ചതെന്ന് കോടതിയില്‍ നല്‍കിയ ഹർജിയില്‍ മരിച്ച ജയബാലക‍ൃഷ്ൻന്റെ മക്കള്‍ ആരോപിക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group