Home തിരഞ്ഞെടുത്ത വാർത്തകൾ തൊണ്ടിമുതലായ എംഡിഎംഎ മോഷ്ടിച്ച കേസ്; എസ്‌ഐ അനസ് തൗഫീക്കിന് ലഹരിമാഫിയയുമായി അടുത്ത ബന്ധം, നിര്‍ണായക കണ്ടെത്തല്‍

തൊണ്ടിമുതലായ എംഡിഎംഎ മോഷ്ടിച്ച കേസ്; എസ്‌ഐ അനസ് തൗഫീക്കിന് ലഹരിമാഫിയയുമായി അടുത്ത ബന്ധം, നിര്‍ണായക കണ്ടെത്തല്‍

എറണാകുളം : തൊണ്ടിമുതലായ എം.ഡി.എം.എ മോഷ്‌ടിച്ച കേസില്‍ പ്രതിയായ എറണാകുളം സെൻട്രല്‍ സ്റ്റേഷൻ എസ് ഐ ലഹരി മാഫിയാ സംഘത്തിലെ മുഖ്യകണ്ണിയെന്ന് കണ്ടെത്തല്‍.സ്‌റ്റേഷനില്‍ നിന്ന് മോഷ്‌ടിച്ച എം.ഡി.എം.എ എസ് ഐ അനസ് തൗഫീക്ക് കൈമാറിയത് ലഹരി സംഘത്തിന് . തൂഫാൻ റെയ്ഡ് വിവരങ്ങള്‍ ഉള്‍പ്പെടെ ലഹരി സംഘത്തിന് ചോർത്തി നല്‍കിയതായും കണ്ടെത്തല്‍.എറണാകുളം സെൻട്രല്‍ സ്റ്റേഷനില്‍ തൊണ്ടിമുതലായി സൂക്ഷിച്ച എം.ഡി.എം.എ മോഷ്‌ടിച്ച കേസില്‍ എസ് ഐ യും ലാഹിരിസംഘവും തമ്മിലുള്ള ഇടപാടുകളുടെ വിവരങ്ങളാണ് പുറത്തുവരുന്നത്.

സ്റ്റേഷനില്‍ നിന്ന് മോഷ്ടിച്ച എംഡിഎംഎ എസ് ഐ അനസ് തൗഫീക്ക് അന്ന് കൈമാറിയത്. ലഹരി മാഫിയക്കായിരുന്നു. 80 ഗ്രാമിലധികം എംഡിഎംഎ ആണ് അനസ് സംഘത്തിന് മറിച്ചു വിറ്റത്.‘ഭരണഘടനയെ ബഹുമാനിക്കാത്തവരാണ് രാജ്യം ഭരിക്കുന്നത്, ആർഎസ്‌എസിന് മതനിരപേക്ഷതയോട് പുച്ഛമാണ്’; പിണറായി വിജയൻപിടിക്കപ്പെടും എന്ന് ഉറപ്പായപ്പോള്‍ ലഹരി സംഘം നല്‍കിയ 202 ഗ്രാം എംഡി എം എ യുടെ മറ്റൊരു പൊതി അതെ സ്ഥലത്ത് വെച്ചു.

ഫോണ്‍ രേഖകളടക്കം പരിശോധിച്ചതില്‍ നിന്നാണ് ലഹരിമാഫിയയുമായുള്ള അനസിന്റെ അടുത്ത ബന്ധം സ്ഥിരീകരിക്കുന്നത്.ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ സജീവ സംഘാടകനായിരുന്ന അനസ് തൂഫാന്റെ ഭാഗമായി കൊച്ചിയില്‍ നടത്തിയ റെയ്ഡുകളുടെ വിവരങ്ങളടക്കം ലഹരിമാഫിയക്ക് ചോർത്തി നല്‍കിയതായും പൊലീസ് കണ്ടെത്തി.എളമക്കര പൊലീസ്‌ സ്‌റ്റേഷനില്‍ രജിസ്‌റ്റർ ചെയ്‌ത മയക്കുമരുന്ന്‌ കേസില്‍ പിടിച്ചെടുത്ത 87. ഗ്രാം എം ഡി എം എ ഇക്കഴിഞ്ഞ18 നാണ് അനസ്‌ മോഷ്ടിക്കുകയും തിരികെ 26ന്‌ സീല്‍ ചെയ്യാത്ത മറ്റൊരു കവർ കൊണ്ടുവയ്‌ക്കുകയും ചെയ്‌തത്. അതേസമയം കേസിന്റെ അന്വേഷണ ചുമതല നർകോട്ടിക്‌സ് എസിപിക്ക് കൈമാറി. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ അനസിന്റെ കൂടുതല്‍ ഇടപാടുകള്‍ പുറത്ത് വരും.

You may also like

error: Content is protected !!
Join Our WhatsApp Group