Home തിരഞ്ഞെടുത്ത വാർത്തകൾ വീട്ടുകാരുടെ പേരില്‍ അടി, നേഹയും ഐശ്വര്യയും കൊമ്പനും തമ്മില്‍ വൻ തര്‍ക്കം

വീട്ടുകാരുടെ പേരില്‍ അടി, നേഹയും ഐശ്വര്യയും കൊമ്പനും തമ്മില്‍ വൻ തര്‍ക്കം

ബിഗ് ബോസ് ഹൗസില്‍ മത്സരങ്ങള്‍ക്കൊപ്പം തന്നെ മത്സരാർത്ഥികള്‍ തമ്മിലുള്ള തർക്കവും ഏറ്റുമുട്ടലും തുടരുകയാണ്. കഴിഞ്ഞ ഒന്ന് രണ്ട് ദിവസങ്ങളായി കൊമ്പനും ഐശ്വര്യയും ഹൗസിലെ മിക്കവാറും മത്സരാർത്ഥികളോടും ഏറ്റുമുട്ടിയിട്ടുണ്ട്.ഇതില്‍ ഏറ്റവും ശക്തമായ വാഗ്വാദം നേഹയും ആയിട്ടായിരുന്നു. കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡില്‍ നേഹയുടെ മാതാപിതാക്കളെത്തി താഷിയുമായുള്ള ബന്ധത്തെ എതിർത്ത് സംസാരിച്ച വിഷയമാണ് കൊമ്പനും ഐശ്വര്യയും എടുത്തിട്ടത്. ഇതിന്റെ പേരിലാണ് ശക്തമായ തർക്കം ഉണ്ടായത്.കഴിഞ്ഞ ആഴ്ചയില്‍ സ്നേഹയുടെ മാതാപിതാക്കള്‍ ബിഗ് ബോസ് ഹൗസിന്റെ ഫ്ലോറില്‍ എത്തുകയും മകള്‍ ഹൗസില്‍ ചെയ്യുന്ന കാര്യങ്ങള്‍ ശരിയല്ല എന്നും.

താഷിയുമായി കാണിക്കുന്ന അടുപ്പം വേണ്ട എന്നും ഉള്‍പ്പെടെ പറയുകയുണ്ടായി. ഇത് വീക്കെൻഡ് എപ്പിസോഡില്‍ നാടകീയ രംഗങ്ങള്‍ക്കാണ് വഴിവെച്ചത്. ഇതിനെത്തുടർന്ന് നേഹയോട് വീട്ടുകാരെ വിഷമിപ്പിക്കരുത് എന്ന തരത്തില്‍ കൊമ്പൻ സംസാരിച്ചപ്പോള്‍ ഏറെ വൈകാരികമായാണ് നേഹ പ്രതികരിച്ചത്.തുടർന്നുള്ള ദിവസങ്ങളില്‍ ഇതേ സംഭവം തന്നെ തർക്കത്തിനിടയില്‍ കയറി വരികയാണ് ഉണ്ടായത്. ഇതേ വിഷയവുമായി ബന്ധപ്പെട്ട് ഐശ്വര്യ താഷിയുമായും കൊമ്പ് കോർത്തിരുന്നു. നേഹയും ഐശ്വര്യയും കൊമ്പനുമായി നടന്ന തർക്കത്തി നിടയില്‍ മറ്റൊരു വിഷയം കൂടി ഉന്നയിക്കപ്പെടുകയുണ്ടായി. ഹൗസിലെ ആദ്യ ആഴ്ചകളില്‍ ഐശ്വര്യയും കൊമ്പനും തമ്മില്‍ ലൗ ട്രാക്ക് പിടിക്കാൻ നോക്കിയതാണ് ഉന്നയിക്കപ്പെട്ട വിഷയം.

താൻ തന്റെ വീട്ടുകാരെ വിഷമിപ്പിച്ചു എന്ന് പറയുമ്പോള്‍ കൊമ്പനും ഐശ്വര്യയും ഹൗസില്‍ ചെയ്ത കാര്യങ്ങള്‍ അവരുടെ വീട്ടുകാരെ ബാധിക്കുന്നില്ലേ എന്നാണ് നേഹ നേരത്തെ ചോദിച്ചിരുന്നത്.അതേ സമയം. ഈയാഴ്ചയിലെ വീക്കിലി ടാസ്കില്‍ വിജയിയായി എത്തിയത് നേഹയാണ്. ഇതുവഴി നേഹയ്ക്ക് അടുത്ത ആഴ്ചയിലെ ലീഡർ സ്ഥാനവും ലഭിക്കും. ലീഡർ സ്ഥാനം ലഭിക്കുന്നവരെ ആഴ്ചയിലെ നോമിനേഷനില്‍ നിന്ന് ഒഴിവാക്കുന്ന രീതിയും ഉണ്ട്. അങ്ങനെയെങ്കില്‍ നേഹയക്ക് വരുന്ന ആഴ്ച നോമിനേഷൻ ഫ്രീയാണ്. അതിനിടെ ഗ്രൂപ്പ് കളിച്ചാണ് നേഹക്ക് ടാസ്കില്‍ ജയിക്കാനയത് എന്നും ഇത് ശരിയായ കാര്യമല്ലെന്നും മറ്റൊരു വിഭാഗവും പറയുന്നു. എന്തായാലും അടുത്ത ആഴ്ചയില്‍ മത്സരം കൂടുതല്‍ രസകരമാകും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരുള്ളത്.

You may also like

error: Content is protected !!
Join Our WhatsApp Group