Home തിരഞ്ഞെടുത്ത വാർത്തകൾ ‘ഇതാണ് സ്ത്രീകൾക്ക് വേണ്ടത്’; വന്ദേഭാരത് സ്ലീപ്പർ ട്രെയിനിലെ സൗകര്യങ്ങളെ പ്രശംസിച്ച് യാത്രക്കാരി

‘ഇതാണ് സ്ത്രീകൾക്ക് വേണ്ടത്’; വന്ദേഭാരത് സ്ലീപ്പർ ട്രെയിനിലെ സൗകര്യങ്ങളെ പ്രശംസിച്ച് യാത്രക്കാരി

മുംബൈ: വേഗതയ്ക്കും ആധുനിക സൗകര്യങ്ങൾക്കും പുറമെ യാത്രക്കാരുടെ സുരക്ഷയ്ക്കും ശുചിത്വത്തിനും പ്രാധാന്യം നൽകി ബെംഗളൂരു–മുംബൈ വന്ദേഭാരത് സ്ലീപ്പർ എക്സ്പ്രസ് ശ്രദ്ധ നേടുന്നു. നവംബർ ഒന്നിന് സർവീസ് ആരംഭിച്ച ട്രെയിനിൽ യാത്ര ചെയ്ത സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർമാരുടെ അനുഭവങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ഏറെ ആശ്വാസം നൽകുന്ന സുരക്ഷാസംവിധാനങ്ങളാണ് ട്രെയിനിലുള്ളതെന്ന് ട്രാവൽ ക്രിയേറ്ററായ ദിവ്യ സാഹ ചൂണ്ടിക്കാട്ടി. സിസിടിവി ക്യാമറകൾ, സുരക്ഷിതമായി പൂട്ടാവുന്ന വാതിലുകൾ, നല്ല വെളിച്ചമുള്ള ഇടനാഴികൾ എന്നിവ രാത്രിയാത്ര കൂടുതൽ സുരക്ഷിതമാക്കുമെന്ന് ദിവ്യ അഭിപ്രായപ്പെട്ടു.

രാത്രിയിൽ ടിക്കറ്റില്ലാത്ത യാത്രക്കാർ ട്രെയിനിനുള്ളിലേക്ക് പ്രവേശിക്കുന്നത് തടയാൻ അകത്തുനിന്ന് പൂട്ടാവുന്ന വാതിലുകൾ സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.ട്രെയിനിലെ ശുചിമുറികളുടെ വൃത്തിയെക്കുറിച്ചും ദിവ്യ എടുത്തുപറഞ്ഞു. രാവിലെ യാത്ര ആരംഭിച്ചിട്ടും രാത്രി 11.30 വരെ ശുചിമുറികൾ വൃത്തിയുള്ള നിലയിലായിരുന്നുവെന്ന് അവർ വ്യക്തമാക്കി. യാത്രക്കാരുടെ ഉത്തരവാദിത്തബോധവും പൊതുസ്ഥലങ്ങളിലെ ശുചിത്വം നിലനിർത്താനുള്ള മനോഭാവവും പ്രധാനമാണെന്ന് പോസ്റ്റിന് താഴെ നിരവധി പേർ അഭിപ്രായപ്പെട്ടു.

സ്ത്രീകൾക്ക് മാത്രമല്ല, എല്ലാ യാത്രക്കാർക്കും ഇത്തരം സുരക്ഷാസംവിധാനങ്ങൾ പ്രയോജനകരമാണെന്നും പലരും ചൂണ്ടിക്കാട്ടി.ദക്ഷിണ പശ്ചിമ റെയിൽവേയുടെ അറിയിപ്പനുസരിച്ച് ആഴ്ചയിൽ ആറുദിവസമാണ് ബെംഗളൂരു–മുംബൈ വന്ദേഭാരത് സ്ലീപ്പർ എക്സ്പ്രസ് സർവീസ് നടത്തുന്നത്. ബെംഗളൂരുവിൽനിന്ന് തിങ്കളാഴ്ചയും വെള്ളിയാഴ്ചയും സർവീസ് ഉണ്ടായിരിക്കില്ല. ഏകദേശം 16 മണിക്കൂറാണ് യാത്രാസമയം.

You may also like

error: Content is protected !!
Join Our WhatsApp Group