Home തിരഞ്ഞെടുത്ത വാർത്തകൾ കണ്ണൂരില്‍ ഫ്ലോര്‍മില്‍ ഉടമകള്‍ തമ്മിലുള്ള തര്‍ക്കത്തിനിടയില്‍ വെടിയേറ്റ് ഒരാള്‍ക്ക് പരിക്ക്

കണ്ണൂരില്‍ ഫ്ലോര്‍മില്‍ ഉടമകള്‍ തമ്മിലുള്ള തര്‍ക്കത്തിനിടയില്‍ വെടിയേറ്റ് ഒരാള്‍ക്ക് പരിക്ക്

കണ്ണൂർ: കണ്ണവം താടിപ്പറമ്പില്‍ ഫ്ലോർമില്‍ ഉടമകള്‍ തമ്മിലുണ്ടായ തർക്കത്തിനിടയില്‍ സ്വന്തം തോക്കില്‍ നിന്ന് വെടിയേറ്റ് ഉടമയ്ക്ക് ഗുരുതര പരിക്കേറ്റു.താടിപ്പറമ്പ് സ്വദേശി ജോസിനാണ് പരിക്കേറ്റത്.ഫ്ലോർമില്‍ ഉടമയായ ജോസും പങ്കാളിയായ സുഹൃത്തും തമ്മില്‍ ഏറെ നാളായി അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും നിലനിന്നിരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ജോസ് സുഹൃത്തിനെയും ഫ്ലോർമില്ലിലെ ജീവനക്കാരെയും തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.വീട്ടില്‍ വച്ചുള്ള ചർച്ചയ്ക്കിടെ തർക്കം രൂക്ഷമാവുകയും പ്രകോപിതനായ ജോസ് സുഹൃത്തിന് നേരെ തോക്ക് ചൂണ്ടുകയും ചെയ്തു.

തുടർന്ന് ജീവഭയത്താല്‍ ഓടിരക്ഷപ്പെട്ട സുഹൃത്ത് ഉടൻ തന്നെ പൊലിസില്‍ വിവരമറിയിച്ചു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് പൂട്ടിയിട്ടിരിക്കുന്ന വീടിനുള്ളില്‍ ജീവനക്കാരിക്ക് നേരെ തോക്കുചൂണ്ടി നില്‍ക്കുന്ന ജോസിനെയാണ് കണ്ടത്. തുടർന്ന് വീടിന്റെ പിൻവാതില്‍ ചവിട്ടിപ്പൊളിച്ചാണ് പൊലിസ് ജീവനക്കാരിയെ രക്ഷപ്പെടുത്തിയത്.ഇതിനിടെ ജോസ് വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ ജോസിനെ പൊലിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോസിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തില്‍ കണ്ണവം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group