Home തിരഞ്ഞെടുത്ത വാർത്തകൾ എബിൻ മുമ്പ് കാര്‍ ഷോറൂമിനും തീയിട്ടിരുന്നു, അന്ന് പിടികൂടാൻ സാധിച്ചില്ല, തീയിട്ടത് ട്രയല്‍ എന്ന രീതിയില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എബിൻ മുമ്പ് കാര്‍ ഷോറൂമിനും തീയിട്ടിരുന്നു, അന്ന് പിടികൂടാൻ സാധിച്ചില്ല, തീയിട്ടത് ട്രയല്‍ എന്ന രീതിയില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊച്ചി: എറണാകുളം കാവുംഭാഗം സിനഗോഗിന് മുന്നില്‍ തീയിട്ട പ്രതി കഴിഞ്ഞ മാര്‍ച്ചില്‍ മൂവാറ്റുപുഴയില്‍ യൂസ്ഡ് കാര്‍ ഷോറൂമിനും തീയിട്ടിരുന്നു.അന്ന് പ്രതി എബിൻ പോളിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതി‍ഞ്ഞെങ്കിലും പൊലീസ് അന്വേഷണം മുന്നോട്ട് പോയിരുന്നില്ല. ‘ബോസ്’ എന്നയാളുമായി തീയിട്ടത് സംബന്ധിച്ച്‌ ദുരൂഹ ടെലഗ്രാം ചാറ്റുകള്‍ പ്രതി നടത്തിയിരുന്നു. സംഭവങ്ങളില്‍ തീവ്രവാദ ബന്ധം സംശയിച്ച്‌ ദേശിയ അന്വേഷണ ഏജന്‍സിയും ഇന്‍റലിജന്‍സ് ബ്യൂറോയും പ്രതിയെ ചോദ്യം ചെയ്തു.പുത്തൻകുരിശ് സ്വദേശി എബിൻ പോളാണ് പോലീസിന്റെ പിടിയിലായത്. പ്രതിയുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് ദുരൂഹ ചാറ്റിന്റെ വിവരം ലഭിക്കുന്നത്. ബോസ് എന്ന പേരിലുള്ള ടെലഗ്രാം ചാറ്റില്‍ നിന്നാണ് ആക്രമണം നടത്താനുള്ള നിർദ്ദേശം ലഭിച്ചത്.

ആക്രമണത്തിനുശേഷം കാറില്‍ കയറി പോകുന്നതിനു മുമ്പ് പ്രതി ഫോണില്‍ തീയിട്ടതിന്റെ ദൃശ്യങ്ങള്‍ പകർത്തിയിരുന്നു. ഇതും ഈ ചാറ്റിലേക്ക് പങ്കുവെച്ചിട്ടുണ്ട്. തീവ്രസ്വഭാവമുള്ള നിരവധി ഗ്രൂപ്പുകളിലും ഇയാള്‍ അംഗമാണ്. ക്രിപ്റ്റോ കറൻസി ആയി എബിന്റെ അക്കൗണ്ടിലേക്ക് 2 ലക്ഷം രൂപ ലഭിച്ചതായും പോലീസ് കണ്ടെത്തി. ഇതോടെ തീവ്രവാദ ബന്ധം സംശയിച്ച്‌ ദേശിയ അന്വേഷണ ഏജന്‍സിയും ഇന്‍റലിജന്‍സ് ബ്യൂറോയും പ്രതിയെ ചോദ്യം ചെയ്തു. ഇയാളുടെ വാടകവീട്ടില്‍ നടത്തിയ വിശദമായ പരിശോധനയില്‍ ലഹരി വസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്. മുമ്പ് മൂവാറ്റുപുഴയിലെ ഒരു യൂസ്ഡ് കാർ ഷോറൂമിലും ഇയാള്‍ സമാനമായ രീതിയില്‍ തീയിട്ടതായി പോലീസ് കണ്ടെത്തി.

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയിലെ സിനഗോഗുകള്‍ക്ക് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇത് മറികടന്നായിരുന്നു പ്രതിയുടെ അതിക്രമം. സംഭവത്തില്‍ കാവുംഭാഗം സിനഗോഗിന് മുന്നില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. അതിനിടെ കഴിഞ്ഞ മാർച്ച്‌ പതിനെട്ടാം തീയതി മൂവാറ്റുപുഴ യൂസ്ഡ് കാർ ഷോറൂമില്‍ എബിൻ പോള്‍ പെട്രോള്‍ ബോംബ് ഉപയോഗിച്ച്‌ തീ കത്തിച്ചുള്ള ട്രയല്‍ നടത്തിയിരുന്നു. അന്ന് കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായില്ലെങ്കിലും അക്രമിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടും പ്രതിയെ പോലീസിന് പിടികൂടാൻ ആയിരുന്നില്ല. കഴിഞ്ഞദിവസം നടത്തിയ ചോദ്യം ചെയ്യലാണ് ഈ ആക്രമണത്തിന്റെ കാര്യങ്ങള്‍ ഇയാള്‍ സമ്മതിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group