Home Featured വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത് ആറം​ഗ സംഘം;വിഡിയോ പ്രചരിപ്പിക്കാതിരിക്കാന്‍ 3 ലക്ഷം രൂപ ആവശ്യപ്പെട്ടു

വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത് ആറം​ഗ സംഘം;വിഡിയോ പ്രചരിപ്പിക്കാതിരിക്കാന്‍ 3 ലക്ഷം രൂപ ആവശ്യപ്പെട്ടു

by മൈത്രേയൻ

ബം​ഗളൂരു; മൈസൂരുവില്‍ എംബിഎ വിദ്യാര്‍ഥിനി നേരിട്ടത് മണിക്കൂറുകള്‍ നീണ്ട ക്രൂര പീഡനം. ആറം​ഗ സംഘമാണ് 22 കാരിയെ പീഡനത്തിന് ഇരയാക്കിയത്. ഇതിന്റെ വിഡിയോ പ്രചരിപ്പിക്കാതിരിക്കാന്‍ 3 ലക്ഷം രൂപ ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയെന്നു പൊലീസ് പറഞ്ഞു.

*കോവിഡ്​ വാക്​സിന്‍ രണ്ട്​ ഡോസുമെടുത്ത ഇന്ത്യന്‍ സഞ്ചാരികള്‍ക്കായി​ കൂടുതല്‍ രാജ്യങ്ങള്‍ അതിര്‍ത്തി തുറക്കുന്നു​.*

മദ്യ ലഹരിയിലായിരുന്ന പ്രതികള്‍ രണ്ടു മണിക്കൂറോളമാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന സഹപാഠിയായ യുവാവിന്റെ തലയില്‍ കല്ലുകൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം ഉത്തരേന്ത്യന്‍ സ്വദേശിനി ആക്രമിക്കപ്പെട്ടത്. ബോധരഹിതരായ യുവതിയെയും സഹപാഠിയെയും പുള്ളിപ്പുലിയുടെ വിഹാര കേന്ദ്രമായ വനപ്രദേശത്ത് തള്ളി സംഘം കടന്നുകളഞ്ഞു.

*വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്‌ അതിര്‍ത്തി കടക്കാന്‍ ശ്രമം; തലപ്പാടിയില്‍ ഏഴ് പേര്‍ അറസ്റ്റില്‍*

നാട്ടുകാരില്‍ ചിലര്‍ ഇരുവരെയും കണ്ടെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള യുവതിയില്‍ നിന്ന് മൊഴിയെടുക്കാനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി ഏഴരയോടെ ചാമുണ്ഡി ഹില്‍സിനു സമീപം ലളിതാദ്രിപുര വനമേഖലയിലാണ് സംഭവം. ദേശീയ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.

*onamtraditions.com*_Love our tradition_*ഓണം ട്രഡീഷൻസ്* നിങ്ങൾക്കായി ഒരുക്കുന്നു🔵 മേൽത്തരം കൈത്തറി കരകൗശല ഉത്പന്നങ്ങൾ🟣 ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജനങ്ങൾ🔵 ചുമർചിത്രങ്ങൾ, വിളക്കുകൾ…മ്യൂറൽ ചിത്രങ്ങൾ…തനതായ കേരളീയ പാരമ്പര്യം വിളിച്ചോതുന്ന എല്ലാ ഉത്പന്നങ്ങളും ഓൺലൈൻ വഴിയും ലഭ്യമാണ്സന്ദർശിക്കു▶️https://onamtraditions.com/login?referrer=AAAE Visit Our store@ *MADIWALA*▶️ https://g.co/kgs/yJ2b62 Call: *095269 18111*

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group