Home തിരഞ്ഞെടുത്ത വാർത്തകൾ മമതയുടെ സുരക്ഷാ വലയം ഭേദിച്ച്‌ യുവതി കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു, അസഭ്യവര്‍ഷം നടത്തിയെന്നും പരാതി; കസ്റ്റഡിയിലെടുത്ത് പൊലീസ്

മമതയുടെ സുരക്ഷാ വലയം ഭേദിച്ച്‌ യുവതി കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു, അസഭ്യവര്‍ഷം നടത്തിയെന്നും പരാതി; കസ്റ്റഡിയിലെടുത്ത് പൊലീസ്

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുൻ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയെ യുവതി കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചതായി പരാതി.സംഭവത്തില്‍ തനിഷ്ത സാഹ എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാളിഘട്ടിലെ വസതിക്ക് പുറത്തുവെച്ചാണ് മമത ബാനർജിയെ ആക്രമിക്കാൻ ശ്രമം നടന്നത്. ദുർഗ്ഗാ പൂജ പന്തല്‍ ഉദ്ഘാടനത്തിനായി വീട്ടില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് യുവതി മമതയ്ക്ക് അടുത്തേക്ക് എത്തിയത്.സുരക്ഷാ വലയം ഭേദിച്ച്‌ ഉള്ളില്‍ കടക്കാൻ ശ്രമിച്ച ഇവരെ തൃണമൂല്‍ പ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് തടയുകയായിരുന്നു.

കസ്റ്റഡിയിലുള്ള യുവതി മത ബാനർജിയുടെ അനന്തരവളാണെന്ന് അവകാശപ്പെട്ടെന്ന് മമതയുടെ അടുത്ത അനുയായിയും എംപിയുമായ ഡോല സെൻ ആരോപിച്ചു. സംഭവത്തില്‍ ഡോല സെൻ കാളിഘട്ട് പൊലീസ് സ്റ്റേഷനില്‍ ഔദ്യോഗികമായി പരാതി നല്‍കിയതിന് പിന്നാലെയാണ് പൊലീസ് തനിഷ്ത സാഹ എന്ന യുവതിയെ കസ്റ്റഡിയിലെടുത്തത്.ലഹരിയിലായിരുന്ന യുവതി അസഭ്യം പറയുകയും, തന്റെ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച കത്തി ഉപയോഗിച്ച്‌ ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു എന്ന് ഡോല സെൻ പരാതിയില്‍ ആരോപിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. സെഡ് പ്ലസ് സുരക്ഷയുള്ള മുൻ മുഖ്യമന്ത്രിക്ക് നേരെ നടന്ന ഈ സുരക്ഷാവീഴ്ചയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group