Home തിരഞ്ഞെടുത്ത വാർത്തകൾ വ്യാജ ഡ്രാമയും ഫേക്ക് ലവ് ട്രാക്കും; ബിഗ് ബോസ് വീട്ടിലെ കളികളെ വിമർശിച്ച് രജിത്ത് കുമാർ

വ്യാജ ഡ്രാമയും ഫേക്ക് ലവ് ട്രാക്കും; ബിഗ് ബോസ് വീട്ടിലെ കളികളെ വിമർശിച്ച് രജിത്ത് കുമാർ

ബിഗ് ബോസ് മലയാളം എട്ടാംസീസണിലെ മത്സരാർഥികളുടെ ഗെയിമിനെ രൂക്ഷമായി വിമർശിച്ച് മുൻ മത്സരാർഥി രജിത്ത് കുമാർ. വീട്ടിൽ ഇപ്പോൾ നടക്കുന്നത് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വ്യാജ നാടകങ്ങളും പ്രണയനാടകങ്ങളുമാണെന്ന് അദ്ദേഹം ആരോപിച്ചു. വണ്ടർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് രജിത്ത് കുമാർ ഈ സീസണിലെ ബിഗ് ബോസിനെ പറ്റിയുള്ള തന്റെ അഭിപ്രായം വ്യക്തമാക്കിയത്.മുൻ ഏഴ് സീസണുകളുമായി താരതമ്യം ചെയ്യാൻ കഴിയാത്ത നിലവാരത്തിലാണ് ഇത്തവണത്തെ ബിഗ് ബോസെന്നും രജിത്ത് കുമാർ പറഞ്ഞു.കഴിഞ്ഞ സീസണുകളിൽ ഫൈനൽ ഫൈവിൽ ആരൊക്കെ എത്തുമെന്ന് ഒരു പരിധിവരെ പ്രവചിക്കാൻ കഴിയുമായിരുന്നുവെന്നും എന്നാൽ ഇത്തവണ അതിന് കഴിയുന്നില്ലെന്നുമാണ് രജിത്തിന്റെ നിരീക്ഷണം.

മത്സരാർഥികളുടെ പ്രകടനത്തിലും ഗെയിമിലും സ്വാഭാവികത കുറവാണെന്നും അദ്ദേഹം വിമർശിച്ചു.“നമ്മളെ പറ്റിക്കുന്ന തരത്തിലുള്ള ഫേക്ക് ഡ്രാമകളും ഫേക്ക് ലവ് ട്രാക്കുകളുമാണ് ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ നടക്കുന്നത്,” എന്നായിരുന്നു രജിത്ത് കുമാറിന്റെ പരാമർശം. മത്സരാർഥികൾ സ്വന്തം ഗെയിം മാത്രം നോക്കാതെ സമൂഹത്തെയും പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.“നമ്മൾ സമൂഹത്തെക്കൂടി നോക്കി വേണം കളിക്കാൻ” എന്നായിരുന്നു രജിത്തിന്റെ വാക്കുകൾ.വിക്കി തഗ്ഗിന്റെ ഗെയിമിനെക്കുറിച്ചും രജിത്ത് കുമാർ വിമർശനമുന്നയിച്ചു. മുൻ സീസണിൽ കിടിലം ഫിറോസ് സോഫയിൽ കിടക്കുന്നതായിരുന്നു പതിവെങ്കിൽ ഇപ്പോൾ വിക്കി തഗ് പുതപ്പുമൂടി കിടക്കുകയാണെന്നാണ് അദ്ദേഹം താരതമ്യം ചെയ്തത്. വല്ലപ്പോഴും എഴുന്നേറ്റ് ഒന്നോ രണ്ടോ സംഭാഷണങ്ങൾ പറയുകയും വീട്ടിൽ വഴക്കുണ്ടാകുമ്പോൾ ആസിഫിനെ പിടിച്ചുമാറ്റുകയും ചെയ്യുന്നതാണ് വിക്കിയുടെ ഗെയിമെന്നും രജിത്ത് പരിഹസിച്ചു.

ആസിഫും വിക്കി തഗ്ഗും പുറത്തുനിന്ന് പദ്ധതികൾ തയ്യാറാക്കിയ ശേഷമാണ് ബിഗ് ബോസ് വീട്ടിലെത്തിയതെന്നും രജിത്ത് ആരോപിച്ചു. ഇതുമൂലം അവരുടെ ഗെയിമിന്റെ സ്വാഭാവികത നഷ്ടപ്പെട്ടുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.ഈ സീസണിൽ മത്സരാർഥിയായിപ്രവേശിക്കാൻ അവസരം ലഭിച്ചാൽ പ്രേക്ഷകർ ഇതുവരെ കണ്ടിട്ടുള്ള രജിത്ത് കുമാറിനെയായിരിക്കില്ല ബിഗ് ബോസ് വീട്ടിൽ കാണുകയെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണത്തെ സീസണിലെ ഗെയിമുകളെ വിമർശിക്കുന്നതിനൊപ്പം, തനിക്ക് അവസരം ലഭിച്ചാൽ വ്യത്യസ്‌തമായ രീതിയിലായിരിക്കും മത്സരിക്കുകയെന്ന സൂചനയും രജിത്ത് നൽകി.ബിഗ് ബോസ് മലയാളത്തിൻ്റെ രണ്ടാം സീസണിലൂടെ ശ്രദ്ധ നേടിയ മത്സരാർഥിയാണ് രജിത്ത് കുമാർ. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും മുൻ സീസണുകളിലെ അനുഭവങ്ങളും ഇപ്പോഴത്തെ മത്സരാർഥികളുടെ ഗെയിമിനെക്കുറിച്ചുള്ള വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group