Home കർണാടക ഡല്‍ഹിയിലെ കസ്റ്റഡി നടപടി ജനാധിപത്യത്തോടുള്ള അവഹേളനം’: കര്‍ണാടക മുഖ്യമന്ത്രി DK ശിവകുമാര്‍

ഡല്‍ഹിയിലെ കസ്റ്റഡി നടപടി ജനാധിപത്യത്തോടുള്ള അവഹേളനം’: കര്‍ണാടക മുഖ്യമന്ത്രി DK ശിവകുമാര്‍

ബെംഗളൂരു: ഡല്‍ഹിയില്‍ കോക്രോച്ച്‌ ജനതാ പാർട്ടി (CJP) നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് നേരെ പൊലീസ് നടത്തുന്ന കടുത്ത അടിച്ചമർത്തലിലും നേതാക്കളുടെ കസ്റ്റഡി നടപടികളിലും രൂക്ഷവിമർശനവുമായി കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. രാജ്യത്ത് നിലനില്‍ക്കുന്നത് ജനാധിപത്യമാണോ അതോ അടിയന്തരാവസ്ഥയാണോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ഡല്‍ഹിയില്‍ ജന്തർമന്തറിലേക്ക് സമരം നടത്താനെത്തിയ നാല് മുൻ മുഖ്യമന്ത്രിമാർ, സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപകെ, പ്രമുഖ യൂട്യൂബർ ധ്രുവ് രാഠി എന്നിവരുള്‍പ്പെടെ അയ്യായിരത്തിലധികം ആളുകളെ തടങ്കലിലാക്കിയ നടപടി രാജ്യത്തിന് തന്നെ വലിയ നാണക്കേടാണെന്ന് ബെംഗളൂരുവില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തില്‍ സമാധാനപരമായി പ്രതിഷേധിക്കാനും ശബ്ദമുയർത്താനും ജനങ്ങള്‍ക്ക് അവകാശമുണ്ട്. അതിനെ അടിച്ചമർത്താൻ ആർക്കും സാധിക്കില്ലെന്നും പൊതുജീവിതത്തിലുള്ളവർ വിമർശനങ്ങള്‍ നേരിടാൻ തയ്യാറാകണമെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.ശനിയാഴ്ച സി.ജെ.പി നടത്തിയ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് നേരിട്ട് പങ്കെടുക്കാത്തതിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍, സംഘാടകർ കോണ്‍ഗ്രസുമായി ആലോചിച്ചിരുന്നില്ലെന്നും പാർട്ടി സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നിരുന്നാലും, വോട്ടർമാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി താൻ ഡല്‍ഹിയിലെത്തി പ്രക്ഷോഭങ്ങളില്‍ പങ്കാളിയാകുമെന്നും അദ്ദേഹം അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group