ബെംഗളൂരു: യാത്രക്കാരുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് ബെംഗളൂരു എസ്.എം.വി.ടി – മുംബൈ സി.എസ്.എം.ടി വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കാൻ റെയില്‍വേ ബോർഡ് നടപടികള്‍ ആരംഭിച്ചു.രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനായ ഈ സർവീസ് ഈ മാസം അവസാനത്തോടെ ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം.നിലവിലുള്ള പ്രതിദിന ട്രെയിനായ ഉദ്യാൻ എക്സ്പ്രസ് ബെംഗളൂരുവില്‍ നിന്ന് മുംബൈയിലെത്താൻ ശരാശരി 24 മണിക്കൂർ എടുക്കുമ്പോള്‍, വന്ദേ ഭാരത് എക്സ്പ്രസ്സ് ഈ ദൂരം 16 മണിക്കൂറില്‍ താഴെ സമയം കൊണ്ട് പൂർത്തിയാക്കും.
ആഴ്ചയില്‍ 6 ദിവസമായിരിക്കും സർവീസ്.നിർദ്ദിഷ്ട സമയക്രമം അനുസരിച്ച് രാത്രി 10:00 മണിക്ക് ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് 1:50-ന് മുംബൈയിലെത്തും. മടക്കയാത്രയില്‍ മുംബൈയില്‍ നിന്ന് രാത്രി 10:30-ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 2:50-ന് ബെംഗളൂരുവില്‍ എത്തിച്ചേരും. ഹുബ്ബള്ളി വഴിയല്ലാതെ അനന്തപൂർ, ഗുണ്ടക്കല്‍, റായ്ച്ചൂർ, കലബുറഗി, സോലാപ്പൂർ, കല്യാണ്‍ എന്നീ സ്റ്റേഷനുകളിലൂടെയായിരിക്കും ട്രെയിൻ കടന്നുപോകുന്നത്.