Home കർണാടക ബെംഗളൂരുവിൽ കോളേജ് വിദ്യാർഥി പട്ടാപ്പകൽ കുത്തേറ്റ് മരിച്ചു; കാരണം തേടി പൊലീസ് അന്വേഷണം

ബെംഗളൂരുവിൽ കോളേജ് വിദ്യാർഥി പട്ടാപ്പകൽ കുത്തേറ്റ് മരിച്ചു; കാരണം തേടി പൊലീസ് അന്വേഷണം

ബെംഗളൂരു: അന്നപൂർണേശ്വരി നഗറില്‍ കോളേജ് വിദ്യാർത്ഥി പട്ടാപ്പകല്‍ കുത്തേറ്റ് മരിച്ചു. നാഗർഭാവി മഹേഷ് പിയു കോളേജ് വിദ്യാർത്ഥിയായ യോഗേഷ് ആണ് മരിച്ചത്.കോളേജില്‍ നിന്ന് വിളിച്ചിറക്കിയ അഞ്ചംഗ സംഘമാണ് യോഗേഷിനെ ആക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികള്‍ക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മൂർച്ചയുള്ള ആയുധം കൊണ്ട് കുത്തി, യോഗേഷിനെ കൂട്ടുകാരൻ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് വെസ്റ്റ് സോണ്‍ ഡിസിപി യതീഷ് പറഞ്ഞു.ബെംഗളൂരു നഗരത്തെ നടുക്കി കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് പട്ടാപ്പകല്‍ കൊലപാതകം അരങ്ങേറിയത്.

അന്നപൂർണേശ്വരി നഗറിലെ നാഗർഭാവിയിലാണ് കോളേജ് വിദ്യാർത്ഥി ക്രൂരമായി ആക്രമിക്കപ്പെട്ടത്. കോളേജില്‍ ക്ലാസിലിരിക്കുകയായിരുന്ന യോഗേഷിനെ അഞ്ചംഗ സംഘം പുറത്തേക്ക് വിളിച്ചിറക്കുകയായിരുന്നു. സംസാരിക്കുന്നതിനിടെ അക്രമികള്‍ ഒളിപ്പിച്ചു വെച്ചിരുന്ന മാരകായുധങ്ങളുമായി യോഗേഷിനെ ആക്രമിച്ചു. ക്രൂരമായ ആക്രമണത്തിന് ശേഷം പ്രതികള്‍ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.ഗുരുതരമായി പരിക്കേറ്റ യോഗേഷിനെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. കോളേജിനോട് ചേർന്നുള്ള ഒരു ജിം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയമുണ്ട്.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും യോഗേഷിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്തുമാണ് അന്നപൂർണേശ്വരി നഗർ പൊലീസ് അന്വേഷണം നടത്തുന്നത്. പ്രതികള്‍ക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും ഉടൻ തന്നെ പിടിയിലാകുമെന്നും പൊലീസ് വ്യക്തമാക്കി.പ്രതികളിലൊരാള്‍ യോഗേഷിനൊപ്പം കോളേജില്‍ പഠിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. നാഗദേവനഹള്ളി സ്വദേശിയായ യോഗേഷ് ഒന്നാം വർഷ ബികോം വിദ്യാർത്ഥിയാണ്. പട്ടാപ്പകല്‍ കോളേജ് പരിസരത്തുണ്ടായ കൊലപാതകം വിദ്യാർത്ഥികള്‍ക്കിടയിലും പ്രദേശവാസികള്‍ക്കിടയിലും വലിയ ഭീതിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group