ലണ്ടന്‍: ഫൈസര്‍, ആസ്ട്രസെനക കോവിഡ് വാക്സിന്റ പ്രതിരോധശേഷി ആറു മാസംകൊണ്ട് കുറയുമെന്നും ബൂസ്റ്റര്‍ ഡോസ് അനിവാര്യമാണെന്നും പഠനം.
കോവിഡിനെതിരായ ഫൈസറിന്റയും ആസ്ട്രസെനകയുടെയും രണ്ടു ഡോസ് വാക്സിന്റ ഫലപ്രാപ്തി ആറു മാസത്തിനുള്ളില്‍ കുറഞ്ഞുവരുമെന്നാണ് ബ്രിട്ടനില്‍ നടന്ന പഠനത്തില്‍ കണ്ടെത്തിയത്.
വാക്സിന് എടുത്ത് അഞ്ചു മാസത്തിനുശേഷം ഫൈസറിന്റ രണ്ടാം ഡോസിനുശേഷമുള്ള ഫലപ്രാപ്തി 88 മുതല്‍ 74 ശതമാനമായി കുറഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. ആസ്ട്രസെനകയുടേത് 77 മുതല്‍ 67 ശതമാനംവരെയായി കുറഞ്ഞു.