Home Featured ദീര്‍ഘദൂര ബസ് റൂട്ടുകള്‍ സർക്കാർ ഏറ്റെടുക്കുന്നതിനെതിരെ സ്വകാര്യ ബസ് ഉടമകള്‍ കോടതിയിലേക്ക്

ദീര്‍ഘദൂര ബസ് റൂട്ടുകള്‍ സർക്കാർ ഏറ്റെടുക്കുന്നതിനെതിരെ സ്വകാര്യ ബസ് ഉടമകള്‍ കോടതിയിലേക്ക്

by മൈത്രേയൻ

കൊച്ചി: ദീര്‍ഘദൂര ബസ് റൂട്ടുകള്‍ ഏറ്റെടുക്കാന്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള സമയം നാളെ അവസാനിക്കും.സംസ്ഥാനത്ത് 140 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള ബസ് റൂട്ടുകള്‍ ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

എന്നാല്‍ ഉത്തരവ് നടപ്പാക്കുന്നതിന് സര്‍ക്കാറിന് മുന്നില്‍ നിയമപരവും സാങ്കേതികവുമായ തടസ്സങ്ങള്‍ നിരവധിയാണ്.

അതേസമയം ഉത്തരവിനെതിരെ കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണു സ്വകാര്യ ബസ് ഉടമകള്‍. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന 220 ബസുകള്‍ ഉത്തരവു നടപ്പാവുന്നതോടെ നിരത്തുകളില്‍ നിന്നു അപ്രത്യക്ഷമാകും എന്നതാണു കാരണം.കരടു വിജ്ഞാപനത്തില്‍ ആക്ഷേപങ്ങളും അഭിപ്രായങ്ങളും കേട്ട ശേഷമേ അന്തിമ വിജ്ഞാപനം പാടുള്ളുവെന്നും അന്തിമ വിജ്ഞാപനത്തില്‍ കരടിനെക്കാള്‍ കൂടുതല്‍ വ്യവസ്ഥകള്‍ ചേര്‍ക്കരുതെന്നുമുള്ള വ്യവസ്ഥ പാലിക്കാത്തതാണ് സാങ്കേതിക പിഴവ്.

ദീര്‍ഘദൂര സര്‍വീസുകള്‍ സ്വകാര്യ മേഖലയില്‍ നിന്നു മാറ്റുമ്ബോള്‍ പകരം സര്‍വീസ് നടത്താന്‍ സംവിധാനം വേണം. കെഎസ്‌ആര്‍ടിസിക്ക് 6000 ബസുകള്‍ ഉള്ളതില്‍ പകുതിപോലും ഓടിക്കാന്‍ കഴിയാതെ ഇരിക്കുമ്ബോഴാണു ദീര്‍ഘദൂര സര്‍വീസിന് 220 ബസുകള്‍ കണ്ടെത്തേണ്ടി വരിക.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group