Home കർണാടക കര്‍ണാടകത്തില്‍ ബെംഗളൂരു ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഉയര്‍ന്ന താപനില; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്

കര്‍ണാടകത്തില്‍ ബെംഗളൂരു ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഉയര്‍ന്ന താപനില; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്

by ടാർസ്യുസ്

ബെംഗളൂരു: കർണാടകത്തില്‍ ബെംഗളൂരു ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.എല്ലാ ജില്ലകളിലും അടുത്ത ഏഴു ദിവസം നാല് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം എന്നാണ് മുന്നറിയിപ്പ്. ബെംഗളൂരുവില്‍ 34 ഡിഗ്രി സെല്‍ഷ്യസ് വരെയും കലബുറഗിയില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില എത്താം എന്നാണ് അറിയിപ്പ്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗളൂരുവില്‍ തണുത്ത കാലാവസ്ഥയിലേക്ക് മാറേണ്ട സമയത്ത് വലിയ ചൂട് അനുഭവപ്പെടുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group