Home കർണാടക എത്ര കേസെടുത്താലും രാഹുല്‍ മുട്ടുമടക്കില്ല’; ബിജെപിക്കെതിരെ ആഞ്ഞടിച്ച്‌ ഡി.കെ. ശിവകുമാര്‍

എത്ര കേസെടുത്താലും രാഹുല്‍ മുട്ടുമടക്കില്ല’; ബിജെപിക്കെതിരെ ആഞ്ഞടിച്ച്‌ ഡി.കെ. ശിവകുമാര്‍

by ടാർസ്യുസ്

ബെംഗളൂരു: കള്ളക്കേസുകളും എഫ്‌ഐആറുകളും ചുമത്തി രാഹുല്‍ ഗാന്ധിയുടെ ശബ്ദം അടിച്ചമർത്താൻ ബിജെപിക്ക് കഴിയില്ലെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. രാഹുല്‍ ഗാന്ധി ജന്മനാ പോരാളിയാണെന്നും എത്ര കേസുകള്‍ ചുമത്തിയാലും മാപ്പുപറയാനോ കേന്ദ്ര ഏജൻസികള്‍ക്ക് മുന്നില്‍ മുട്ടുമടക്കാനോ അദ്ദേഹം തയ്യാറാകില്ലെന്നും ശിവകുമാർ പറഞ്ഞു.എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഉത്തരാഖണ്ഡ് സന്ദർശനത്തിന് പിന്നാലെ നടന്ന ‘ശുദ്ധീകരണ’ ചടങ്ങിനെ വിമർശിച്ചതിന്റെ പേരില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിനെതിരെ കോണ്‍ഗ്രസ് ബെംഗളൂരു ഫ്രീഡം പാർക്കില്‍ സംഘടിപ്പിച്ച ധർണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാവരുടെയും ശബ്ദം അടിച്ചമർത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും അവരുടെ ഭരണത്തിന്റെ അവസാന നാളുകള്‍ അടുത്തെന്നും ശിവകുമാർ പറഞ്ഞു.

2028ല്‍ കർണാടകയിലും 2029ല്‍ കേന്ദ്രത്തിലും കോണ്‍ഗ്രസ് വൻ ഭൂരിപക്ഷത്തോടെ തിരിച്ചെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.ഖാർഗെയുടെ വേദിയില്‍ തൊട്ടുകൂടായ്മയ്ക്ക് സമാനമായ ‘ശുദ്ധീകരണ’ ചടങ്ങ് നടത്തിയതിന് ബിജെപി രാജ്യത്തോട് മാപ്പുപറയണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു.തൊട്ടുകൂടായ്മ ആചരിച്ചവർക്കെതിരെയാണ് ഭരണഘടന പ്രകാരം കേസെടുക്കേണ്ടിയിരുന്നതെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. എന്നാല്‍ രാഹുല്‍ ഗാന്ധിയെ നിശ്ശബ്ദനാക്കാനുള്ള ദുരുദ്ദേശ്യത്തോടെയാണ് കേന്ദ്രം നടപടിയെടുത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.പ്രതിപക്ഷ നേതാവിനെ ഭയപ്പെടുത്തി നിശ്ശബ്ദനാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് ബി.കെ. ഹരിപ്രസാദും ആരോപിച്ചു.ബെംഗളൂരുവില്‍ നടന്ന പ്രതിഷേധ റാലിയില്‍ മുതിർന്ന കോണ്‍ഗ്രസ് നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും പങ്കെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group