Home കർണാടക ബെംഗളൂരുവിലെ 5 മേല്‍പ്പാലങ്ങളില്‍ ഗതാഗത നിയന്ത്രണം; ഇരുചക്ര വാഹനങ്ങള്‍ക്കടക്കം വിലക്ക്..വിശദമായി അറിയാം

ബെംഗളൂരുവിലെ 5 മേല്‍പ്പാലങ്ങളില്‍ ഗതാഗത നിയന്ത്രണം; ഇരുചക്ര വാഹനങ്ങള്‍ക്കടക്കം വിലക്ക്..വിശദമായി അറിയാം

by ടാർസ്യുസ്

ബെംഗളൂരു: നഗരത്തില്‍ പുതിയ ഗതാഗത ക്രമീകരണം. സപ്റ്റംബർ മുതല്‍ നഗരത്തിലെ അഞ്ച് ഫ്ലൈ ഓവറുകളില്‍ ചില പ്രത്യേക വാഹനങ്ങള്‍ക്ക് നിരോധനം ഏർപ്പെടുത്തും.അപകടം കുറക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമാണ് നടപടിയെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് വ്യക്തമാക്കി.സപ്റ്റംബർ 1 മുതല്‍ എയർപോർട്ട് റോഡ്, ഇലക്‌ട്രോണിക്സ് സിറ്റി റോഡ് എന്നിവിടങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല. സപ്റ്റംബർ നാല് മുതല്‍ വിവിധ ഫ്ലൈ ഓവറുകളില്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏർപ്പെടുത്തും. ഫ്ലൈ ഓവർ ഡിസൈനുകള്‍, അപകട നിരക്കുകള്‍, വേഗത, എൻട്രി-എക്സിറ്റ് പോയിൻ്റുകളിലെ വാഹനത്തിരക്ക് എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇലക്‌ട്രോണിക് സിറ്റി ഇടനാഴിയില്‍ഹെവി, മീഡിയം, ലൈറ്റ് ഗുഡ്സ് വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ 10 വരെ ഇവിടെ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തും.

അതോടൊപ്പം തന്നെ ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍, മുച്ചക്രവാഹനങ്ങള്‍, ഗുഡ്സ് ഓട്ടോറിക്ഷകള്‍ എന്നിവയ്ക്ക് പൂർണ നിരോധനം ആയിരിക്കും. ഇലക്‌ട്രോണിക് സിറ്റിയിലെ ഫ്ലൈ ഓവറുകളില്‍ അപകട നിരക്ക് കൂടുതലായതിനാലാണ് ഇത്തരത്തില്‍ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് അധികൃതർ പറഞ്ഞു.ബെംഗളൂരു എലവേറ്റഡ് ടോള്‍വേ പ്രൈവറ്റ് ലിമിറ്റഡ് (ബി ഇ ടി പി എല്‍) ആണ് നിലവില്‍ ഇലക്‌ട്രോണിക് സിറ്റി ഫ്ലൈഓവറിലെ നടപടികള്‍ നിയന്ത്രിക്കുന്നത്. അവരുടെ കാലാവധി വൈകാതെ അവാസിക്കും. അതിനുശേഷം ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയായിരിക്കും കാര്യങ്ങള്‍ കൈകാര്യം ചെയ്യുക. അതേസമയം ബിഇടിപിഎല്ലിൻ്റെ കാലാവധി നീട്ടി നല്‍കിയേക്കുമെന്ന റിപ്പോർട്ടുകളും ഉണ്ട്. എന്നിരുന്നാലും അവരുമായി കൂടിയാലോചിച്ച്‌ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും’, ഉദ്യോഗസ്ഥർ വിശദീകരിച്ചു.എയർപോർട്ട് റോഡിലേക്ക് ഇരുചക്രവാഹനങ്ങള്‍ക്കും ഓട്ടോകള്‍ക്കും പ്രവേശനം അനുവദിക്കില്ലസഞ്ജീവ് നഗർ ക്രോസ് മുതല്‍ വിദ്യാശില്‍പ് ജംഗ്ഷൻ വരെയുള്ള എയർപോർട്ട് റോഡ് എലവേറ്റഡ് ഇടനാഴിയില്‍ ഇരുചക്രവാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും പൂർണനിരോധനം ഏർപ്പെടുത്തു.

അതുകൂടാതെ ചരക്കുവാഹനങ്ങള്‍ക്ക് രാവിലെ ആറ് മുതല്‍ രാത്രി 10വരെ ഇവിടേക്ക് പ്രവേശനം ഉണ്ടാകില്ല.പീനിയ ഫ്ലൈ ഓവറിലെ നിയന്ത്രണം ഇങ്ങനെപാസഞ്ചർ-ഗുഡ്സ് ഓട്ടോറിക്ഷകള്‍ക്കും ത്രീവീലറുകള്‍ക്കും ഇവിടെ പൂർണ നിരോധനം ആയിരിക്കും. കൂടാതെ ചരക്ക് വാഹനങ്ങള്‍ക്ക് രാവിലെ 7 മുതല്‍ 11 വരേയും വൈകുന്നേരം നാല് മുതല്‍ 10 വരേയും നിയന്ത്രണം ഉണ്ടാകും. സെപ്റ്റംബർ 4 മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും.ബിജിഎസ് ഫ്ലൈഓവറില്‍ ഗുഡ്സ് വാഹനങ്ങള്‍ക്ക് നിയന്ത്രണംമൈസൂർ റോഡിലുള്ള ബിജിഎസ് ഫ്ലൈഓവറില്‍ വലിയ ചരക്കുവാഹങ്ങള്‍ക്ക് പൂർണ നിയന്ത്രണം ഏർപ്പെടുത്തും. മറ്റ് ചരക്ക് വാഹനങ്ങള്‍, ത്രീ-വീലർ ഗുഡ്സ് ഓട്ടോറിക്ഷകള്‍ എന്നിവയ്ക്ക് രാവിലെ 7 മുതല്‍ 11 വരേയും 4 മുതല്‍ 10 വരേയും നിയന്ത്രണം ഉണ്ടാകും. ഇവിടേയും സപ്റ്റംബർ 4 മുതലായിരിക്കും നിയന്ത്രണം.

ഡബിള്‍ ഡക്കർ ഫ്ലൈഓവറിലെ നിയന്ത്രണം ഇങ്ങനെസില്‍ക്ക് ബോർഡിനും രാഗിഗുഡ്ഡയ്ക്കും ഇടയിലുള്ള ഡബിള്‍ ഡെക്കർ ഫ്ലൈഓവറില്‍ വലിയ ചരക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തും.’നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് മുൻപ് വിശദമായി അവലോകനങ്ങള്‍ നടത്തിയിരുന്നു. നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയതിന് ശേഷം ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍ വിശദമായി പരിശോധിക്കും. അതിനനുസരിച്ച്‌ കൂടുതല്‍ നടപടികള്‍ ഭാവിയില്‍ സ്വീകരിക്കും’, പോലീസ് വ്യക്തമാക്കി.അതേസമയം പുതിയ നിയന്ത്രണങ്ങള്‍ വലിയ വിമർശനങ്ങള്‍ക്ക് വഴിവെച്ചേക്കും. പ്രത്യേകിച്ച്‌ ഇരുചക്രവാഹന യാത്രക്കാരില്‍ നിന്നും. കാരണം ആയിരക്കണക്കിന് ഇരുചക്രവാഹനങ്ങളാണ് ഈ ഫ്ലൈഓവറുകള്‍ വഴി ദിവസവും കടന്നുപോകുന്നത്. അതേസമയം പൊതുജന സുരക്ഷ മുൻനിർത്തിയാണ് നടപടിയെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group