ബംഗളൂരു: കർണാടക മൃഗസംരക്ഷണവകുപ്പിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ഐഎഎസ് ഓഫീസറുടെ ഫ്ലാറ്റില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംഘത്തിന്റെ പരിശോധന.ചെറുകിട വ്യവസായ ഡയറക്ടറായ ഗ്യാനേന്ദ്ര കുമാർ ഗാംഗ്വാറിന്റെ ജയമഹല്‍ മേഖലയിലെ ഫ്ളാറ്റിലായിരുന്നു ഇഡി സംഘം എത്തിയത്.മൂന്നു മണിക്കൂറോളം ഉദ്യോഗസ്ഥനെ കാത്ത് പുറത്തിരുന്നശേഷം പൂട്ട് പൊളിച്ചാണ് ഇഡി സംഘം അകത്തുകടന്നത്.
മൂന്നുമണിക്കൂറോളം കാത്തിരുന്നശേഷമായിരുന്നു പൂട്ട് പൊളിക്കാൻ ഇഡി സംഘം തീരുമാനിച്ചത്. ഐഎഎസ് ഓഫീസറെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല.കഴിഞ്ഞദിവസം ഗ്യാനേന്ദ്ര കുമാർ അടിയന്തരമായി സ്വദേശത്തേക്കു മടങ്ങിയത് ഒട്ടേറെ അഭ്യൂഹങ്ങള്‍ക്കു വഴിതെളിച്ചിരുന്നു. അച്ഛന് അസുഖമായതിനാല്‍ അവധിയില്‍ പ്രവേശിച്ചതാണെന്നു ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ ഇന്നലെ വ്യക്തമാക്കിയിരുന്നു.