Home തിരഞ്ഞെടുത്ത വാർത്തകൾ ബെംഗളൂരു മെട്രോ ഫേസ് 2എ ട്രയല്‍ റണ്‍ ഒക്ടോബറില്‍;മാരത്തഹള്ളിയിലും സില്‍ക്ക് ബോര്‍ഡിലും പണി പൂര്‍ത്തിയായില്ല

ബെംഗളൂരു മെട്രോ ഫേസ് 2എ ട്രയല്‍ റണ്‍ ഒക്ടോബറില്‍;മാരത്തഹള്ളിയിലും സില്‍ക്ക് ബോര്‍ഡിലും പണി പൂര്‍ത്തിയായില്ല

by ടാർസ്യുസ്

ബെംഗളൂരു നമ്മ മെട്രോയുടെ ഫേസ് 2എയുടെ ട്രയല്‍ റണ്‍ ഒക്ടോബറില്‍ നടക്കും. 19.75 കിലോമീറ്റർ ദൈർഘ്യമുള്ള സില്‍ക്ക് ബോർഡ് ജംഗ്ഷൻ – കെആർ പുരം ലൈനിലെ ട്രയല്‍ റണ്ണുകള്‍ രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്.ആദ്യഘട്ടത്തില്‍ കെആർ പുരം മുതല്‍ മാരത്തഹള്ളി വരേയായിരിക്കും. രണ്ടാം ഘട്ടം കെആർ പുരം മുതല്‍ മാരത്തഹള്ളി വരേയും. എന്നാല്‍ പാതയിലെ പ്രധാന സ്റ്റേഷനുകളായ മാരത്തഹള്ളി, സില്‍ക്ക് ബോർഡ് എന്നിവിടങ്ങളിലെ പണി ഇനിയും പൂർത്തിയാകാത്തതിനാല്‍ ഇവിടേക്കുള്ള ട്രയല്‍ റണ്‍ ഇനിയും വൈകിയേക്കും.മാരത്തഹള്ളിയും സില്‍ക്ക് ബോർഡും ഒഴികെയുള്ള ഇടങ്ങളില്‍ മെട്രോ തൂണുകളും ട്രാക്ക് വർക്കുകളുമടക്കം ഭൂരിഭാഗം പണികളും പൂർത്തിയായിട്ടുണ്ട്. മാരത്തഹള്ളിയില്‍ നാല് കോമ്പോസിറ്റ് ഗർഡറുകള്‍ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്.

മറ്റ് അനുബന്ധ ജോലികള്‍ പുരോഗമിക്കുകയാണ്. ഇപ്പോള്‍ സില്‍ക്ക് ബോർഡില്‍ സ്റ്റേഷന് ശേഷമുള്ള ഡെഡ് എൻ്ഡ് നിർമ്മാണമാണ് നടക്കുന്നത്, മെട്രോ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഡെക്കാൻ ഹെരാള്‍ഡ് റിപ്പോർട്ട് ചെയ്തു. അതസമയം കെആർ പുരം-മാരത്തഹള്ളി പാതയിലും മാരത്തഹള്ളി -എച്ച്‌എസ്‌ആർ ലേഔട്ടിലും ഒക്ടോബറോടെ തന്നെ ട്രയല്‍ റണ്‍ ആരംഭിക്കുമെന്ന പ്രതീക്ഷയും ഉദ്യോഗസ്ഥർ പങ്കുവെച്ചു.സില്‍ക്ക് ബോഡ് സ്റ്റേഷൻ കഴിഞ്ഞാല്‍ 413.98 മീറ്റർ കൂടി മെട്രൈ ലൈൻ ഉണ്ട്. ഇത് ബിടിഎം ലേഔട്ടിലേക്കുള്ള ബിഡിഎ ഫ്ലൈ ഓവറിന് മുകളിലാണ്. ട്രെയിനുകള്‍ തിരിച്ചുവിടുന്നതിനാണ് ഈ സൌകര്യം ഒരുക്കിയിരിക്കുന്നത്. ഇവിടുത്തെ പണികള്‍ പുരോഗമിക്കുകയാണ്, അധികൃതർ വ്യക്തമാക്കി. ബ്ലൂ ലൈനില്‍ നിന്നും യെല്ലോ ലൈനിലേക്കും തിരിച്ചും മാറുന്നതിനായി ഇരുസ്റ്റേഷനേയുകളേയും ഒരു എലവേറ്റഡ് വാക്ക് വേ വഴിയായിരിക്കും ബന്ധിപ്പിക്കുക.അതേസമയം സില്‍ക്ക് ബോർഡ് ഫ്ലൈ ഓവറിന് മുകളില്‍ കോമ്പോസിറ്റ് ഗർഡറുകള്‍ സ്ഥാപിച്ചിട്ടുണ്ടുന്നും വാക്ക് വെ ലെവല്‍ ഗ്രിഡുകള്‍ വൈകാതെ തന്നെ സ്ഥാപിക്കുമെന്നും ബിഎല്‍ആർ മെട്രോ ട്രാക്കർ റിപ്പോർട്ട് ചെയ്തു.

നാല് സ്പാനുകള്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്.വാക്ക് വേ നിർമ്മാണത്തിനുള്ള കോണ്‍ട്രാക്‌ട് മിലൻ റോഡ് ബില്‍ഡ് ടെക് എല്‍എല്‍പി എന്ന സ്ഥാപനത്തിനാണ് ബിഎംആർസിഎല്‍ നല്‍കിയിരിക്കുന്നത്. 55.48 കോടിയുടേതാണ് കരാർ. 58.99 കോടിയായിരുന്നു ബി എം ആർ സി എല്‍ ആദ്യം കണക്കാക്കിയിരുന്ന കരാർ തുക. നിർമ്മാണപ്രവർത്തനങ്ങള്‍ പൂർത്തിയാക്കാൻ 9 മാസമാണ് സമയപരിധി നല്‍കിയിരിക്കുന്നത്. അതായത് അടുത്ത വർഷം മെയ് മാസം കഴിയാതെ പണി പൂർത്തിയാകില്ലെന്ന് സാരം. ഈ രീതിയിലാണ് നിർമ്മാണം പുരോഗമിക്കുന്നതെങ്കില്‍ അടുത്ത വർഷം മാർച്ചിനുള്ളില്‍ 2എ ഫേസ് തുറന്നാല്‍ പോലും ലൈൻ മാറണമെങ്കില്‍ യാക്രക്കാർക്ക് പുറത്തിറങ്ങേണ്ടി വരും.

You may also like

error: Content is protected !!
Join Our WhatsApp Group