Home തിരഞ്ഞെടുത്ത വാർത്തകൾ ബെംഗളൂരു – മുംബൈ വന്ദേ ഭാരത് സ്ലീപ്പര്‍: 16 മണിക്കൂറില്‍ ലക്ഷ്യത്തിലെത്തിക്കാൻ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ

ബെംഗളൂരു – മുംബൈ വന്ദേ ഭാരത് സ്ലീപ്പര്‍: 16 മണിക്കൂറില്‍ ലക്ഷ്യത്തിലെത്തിക്കാൻ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ

by ടാർസ്യുസ്

മുംബൈ: ബെംഗളൂരുവിനെയും മുംബൈയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ യാത്രാസമയം 16 മണിക്കൂറില്‍ ഒതുക്കാൻ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ.നിലവില്‍ 24 മണിക്കൂറാണ് ഈ റൂട്ടിലെ യാത്രാസമയം. ഇത് 8 മണിക്കൂറോളം കുറയ്ക്കാനാണ് ശ്രമം. നിലവില്‍ ഈ റൂട്ടില്‍ ഓടുന്ന ഉദ്യൻ എക്സ്പ്രസ്, എസ്‌എംവിടി ബംഗളൂരു – എല്‍ടിടി മുംബൈ എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ യാത്ര പൂർത്തീരിക്കാൻ 24 മണിക്കൂറോളമാണ് സമയമെടുക്കുന്നത്.1,137 കിലോമീറ്ററാണ് ഈ റൂട്ടിന്റെ ആകെ ദൂരം. പാത പൂർണമായും പുതുക്കി ബലപ്പെടുത്തിയിട്ടുണ്ട്. എല്ലായിടങ്ങളിലും വൈദ്യുതീകരണവും പൂർത്തിയായി.

ഇക്കാരണത്താല്‍ തന്നെ റൂട്ടിന്റെ ഭൂരിഭാഗം സ്ഥലങ്ങളിലും 130 കിലോമീറ്റർ വേഗത പിടിക്കാൻ വന്ദേ ഭാരത് സ്ലീപ്പറിന് സാധിക്കും.16 കോച്ചുകളുള്ള ട്രെയിനാണ് ഈ പാതയിലൂടെ ഓടുക. ഏറെക്കാലമായി ഉയരുന്ന ആവശ്യമാണ് ബെംഗളൂരു – മുംബൈ പാതയിലൂടെ വേഗത കൂടിയ ട്രെയിൻ ഓടിക്കുകയെന്നത്.പതിനാറ് കോച്ചുകളില്‍ 11 എണ്ണവും ത്രീ-ടയർ എസി കോച്ചുകളായിരിക്കും. 4 ടു-ടയർ എസി കോച്ചുകളും, ഒരു ഫസ്റ്റ് എസി കോച്ചും ഉണ്ടായിരിക്കും.റായ്ച്ചൂർ, യാദ്ഗിർ, കലബുറഗി ജില്ലകള്‍ ഉള്‍പ്പെടുന്ന ‘കല്യാണ കർണാടക’ മേഖലയിലൂടെയാണ് ട്രെയിൻ കടന്നുപോവുക എന്നുറപ്പായിട്ടുണ്ട്. നേരത്തെ ഹൂബ്ലി മാർഗം ട്രെയിൻ ഓടിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ഭാഗത്ത് പലയിടത്തും ഒറ്റപ്പാതകളാണ്. കൂടാതെ ദൂരം ഏതാണ്ട് 100 കിലോമീറ്റർ കൂടുതലുമാണ് (1,216 കി.മീ).

ഏതൊക്കെ സ്റ്റേഷനുകളിലാണ് വന്ദേ ഭാരത് സ്ലീപ്പർ നിർ‌ത്തുക എന്നത് വ്യക്തമായിട്ടില്ല. കെ.എസ്.ആർ ബംഗളൂരു, എസ്.എം.വി.ടി ബംഗളൂരു എന്നിവയില്‍ ഏതില്‍ നിന്നായിരിക്കും യാത്ര തുടങ്ങുകയെന്നതും വ്യക്തമല്ല. റൂട്ട് ട്രയലുകളും, ആർഡിഎസ്‌ഒ സ്പീഡ് ടെസ്റ്റുകളും കഴിഞ്ഞതിനു ശേഷം മാത്രമേ ഇത്തരം വിഷയങ്ങളില്‍ തീരുമാനം വരൂ.ടിക്കറ്റ് നിരക്കുകളുടെ കാര്യത്തിലും വ്യക്തത വന്നിട്ടില്ല. തേർഡ് എസി കോച്ചിന് ചുരുങ്ങിയത് 3000 രൂപയെങ്കിലും ടിക്കറ്റ് നിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. ഭക്ഷണമടക്കം ഈ ടിക്കറ്റ് ചാർജില്‍ ഒതുങ്ങുമെന്നാണ് പ്രതീക്ഷ.

You may also like

error: Content is protected !!
Join Our WhatsApp Group