ബെംഗളൂരു: തോക്കെടുത്ത് കളിക്കുന്നതിനിടെ 15കാരന്‍റെ കയ്യിലിരുന്ന് പൊട്ടി അടുത്തു നിന്ന നാലു വയസുകാരന് ദാരുണാന്ത്യം.വെടിയേറ്റ് നാലു വയസുകാരന്‍റെ അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കര്‍ണായകയിലെ മണ്ഡ്യ നാഗമംഗല താലൂക്കിലാണ് ദാരുണമായ സംഭവം. പശ്ചിമബംഗാള്‍ സ്വദേശികളായ തൊഴിലാളികളുടെ നാലു വയസുള്ള മകൻ അഭിജീത് ആണ് മരിച്ചത്. നാഗമംഗലയിലെ ഒരു കോഴിഫാമില്‍ ഇന്നലെ വൈകിട്ട് അഞ്ചേമുക്കാലോടെയാണ് സംഭവം.സംഭവത്തില്‍ പശ്ചിമബംഗാളില്‍ നിന്ന് ജോലിക്ക് വന്ന പതിനഞ്ചുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഈ ഫാം നോക്കി നടത്തുന്നവർ മുറിയില്‍ തോക്ക് സൂക്ഷിച്ചിരുന്നു.
തോക്ക് പുറത്തെടുത്ത് വെച്ചശേഷം ഇവര്‍ പുറത്തേക്ക് പോയിരുന്നു. ഇതിനിടയില്‍ തൊട്ടടുത്ത ഫാമില്‍ ജോലി ചെയ്യുന്ന 15കാരൻ ഇവിടേക്ക് എത്തുകയായിരുന്നു. പുറത്ത് തോക്കിരിക്കുന്നത് കണ്ട 15കാരൻ അതെടുത്ത് പരിശോധിക്കുകയും അബദ്ധത്തില്‍ ട്രിഗർ വലിക്കുകയുമായിരുന്നു. തോക്കില്‍ നിന്നും രണ്ട് തവണ വെടി പൊട്ടി.ആദ്യത്തെ വെടിയുണ്ട തൊട്ടടുത്ത് നിന്ന നാല് വയസ്സുകാരന്‍റെ വയറ്റിലാണ് കൊണ്ടത്. രണ്ടാമത്തേത് നാല് വയസ്സുകാരന്‍റെ അമ്മയുടെ കാലിലും കൊണ്ടു. അമിത രക്തസ്രാവത്തെതുടര്‍ന്ന് കുട്ടി തല്‍ക്ഷണം മരിച്ചു. കുട്ടിയുടെ അമ്മയെ തൊട്ടടുത്ത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
യുവതിയുടെ കണ്ണില്‍ ജീവനുള്ള വിര! ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
മധ്യപ്രദേശില്‍ യുവതിയുടെ കണ്ണില്‍ നിന്നും ജീവനുള്ള വിരയെ പുറത്തെടുത്തു. സങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് എയിംസ് ഭോപാലിലെ ഡോക്ടർമാർ വിരയെ പുറത്തെടുത്തത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവരുടെ കാഴ്ചശക്തിക്ക് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. കാഴ്ച കുറഞ്ഞു വരികയും കണ്ണ് പലപ്പോഴും ചുവന്നു തുടുത്തു ഇരിക്കുകയും ചെയ്തു. നിരവധി ആശുപത്രികള്‍ കയറിയിറങ്ങിയിട്ടും സ്ഥിതി മെച്ചപ്പെട്ടില്ല.കാഴ്ച ശക്തി കൂടുതല്‍ മോശപ്പെട്ടപ്പോള്‍ പരിശോധനയ്ക്കായി ഇവർ എയിംസ് ഭോപാലിലേക്ക് എത്തുകയായിരുന്നു.
വിശദമായ പരിശോധനക്ക് ശേഷം, യുവതിയുടെ കണ്ണിനുള്ളില്‍ ഒരു ഇഞ്ച് നീളമുള്ള ഒരു വിര നീങ്ങുന്നത് ഡോക്ടർമാരുടെ ശ്രദ്ധയില്‍പ്പെട്ടു. കണ്ണിനുള്ളിലെ വിട്രിയസ് ജെല്ലിലാണ് ഈ വിര ജീവിച്ചിരുന്നത്. ഇത്തരം കേസുകള്‍ വളരെ അപൂർവമാണെന്ന് ഡോക്ടർമാർ പറഞ്ഞു. ഭോപാല്‍ എയിംസിലെ ചീഫ് റെറ്റിന സർജനായ ഡോ. സമേന്ദ്ര കാർക്കൂറിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. വിട്രിയോ-റെറ്റിനല്‍ സർജറി ടെക്നിക് ഉപയോഗിച്ച് ഡോക്ടർമാർ വിരയെ നീക്കം ചെയ്യുകയായിരുന്നു.
പച്ചയായതോ വേവിക്കാത്തതോ ആയ മാംസം കഴിക്കുന്നതിലൂടെ മനുഷ്യശരീരത്തില്‍ പ്രവേശിക്കാൻ കഴിയുന്ന ഒരു വിരയാണിത്. ഇത്തരത്തിലൊരു കേസ് ആദ്യമായാണ് താൻ അഭിമുഖീകരിക്കുന്നതെന്ന് ഡോക്ടർ കാർക്കൂർ പറഞ്ഞു. സ്ത്രീയുടെ ആരോഗ്യനില തൃപ്തികരമാണ്.