ബെംഗളുരു :സംസ്ഥാനത്തെ 3000 ഗ്രാമങ്ങളിൽ പൊതുഗതാഗത യാത്രാ സൗകര്യമില്ല. ചിത്രദുർഗ ജില്ലയിലെ 578 ഗ്രാമങ്ങളിൽ കർണാടക ആർടി സിയുടെ ഒറ്റ സർവീസ് പോലുമില്ല. തുമക്കൂരു, ചിക്കമഗളൂരു, ശിവമൊ ജില്ലകളിലും യാത്ര ക്ലേശം രൂക്ഷമാണ്. 17 ജില്ലകളിൽ മാത്രമാണ് കെഎസ്ആർടി സി ബസ് സർവീസ് കാര്യക്ഷമാ യുള്ളത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പുതിയ ബസുകൾ വാങ്ങുന്നത് മരവിപ്പിച്ചതോടെ കഴിഞ്ഞ 2 വർഷത്തിനിടെ ഗ്രാമങ്ങളിലേക്ക് സർവി സുകളൊന്നും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ഇക്കഴിഞ്ഞ ബജറ്റിലും പുതിയ ബസുകൾ വാങ്ങാൻ തുക അനുവദിച്ചിട്ടില്ല. നിലവിൽ കെഎസ്ആർടിസി 8,000 ബസുകൾ ഉപയോഗിച്ചാണ് പ്രതിദിന സർവീസുകൾ നടത്തുന്നത്.