ബെംഗളൂരു : ബെംഗളൂരു-മംഗളൂരു പാതയിലുണ്ടായ അപകട പരമ്പരയിൽ 20 പേർക്ക് പരിക്കേറ്റു. അദ്ദഹോൾ എന്ന സ്ഥലത്ത് സ്വകാര്യബസ്, കർണാടക ആർ.ടി.സി. ബസ്, കാർ എന്നിവയാണ് അപകടത്തിൽപ്പെട്ടത്.നിയന്ത്രണംവിട്ട സ്വകാര്യബസ് മറിഞ്ഞ് കർണാടക ആർ.ടി.സി. ബസുമായി കൂട്ടിയിടിച്ചു. തൊട്ടുപിന്നാലെവന്ന കാറും കർണാടക ആർ.ടി.സി. ബസിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരിൽ ഭൂരിഭാഗംപേരും സ്വകാര്യ ബസിലുള്ളവരാണ്.
വിവാഹ ശേഷം കുടുംബത്തെ പിരിയുന്നതിനിടെ കരഞ്ഞ് വധു: പിന്നാലെ ട്വിസ്റ്റ്, വീഡിയോ വൈറല്‍
ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ് വിവാഹം. ഇന്ത്യന്‍ സംസ്‌കാരം അനുസരിച്ച് വിവാഹ ശേഷം വധു, ഭര്‍ത്തൃഗൃഹത്തിലാണ് പിന്നീടുള്ള കാലം ജീവിക്കുക.അതിനാല്‍ തന്നെ വിവാഹ ശേഷം ഭര്‍ത്തൃഗൃഹത്തിലേക്കുള്ള വധുവിന്റെ യാത്ര ഏറെ വൈകാരികമായ നിമിഷങ്ങള്‍ സമ്മാനിക്കുന്നു. അത്തരമൊരു നിമിഷത്തില്‍ കരഞ്ഞ് നിലവിളിക്കുന്ന ഒരു വധുവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ നെറ്റീസണ്‍സ് ഒന്നടങ്കം ഞെട്ടി.ഇന്ത്യന്‍ വിവാഹ വസ്ത്രം ധരിച്ച ഒരു വധു കുടുംബത്തോട് വിടപറയുന്നതിനുമുമ്ബ് കരയുന്നതില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്.
അതേസമയം വധുവിന്റെ അലമുറയിട്ടുള്ള കരച്ചില്‍ കണ്ട് കുടുംബാംഗങ്ങള്‍ ചിരിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍, തൊട്ട് അടുത്ത നിമിഷം അവള്‍ ചിരിച്ച് കൊണ്ട് സ്വയം മറന്ന് തുള്ളിച്ചാടുന്നു. പിന്നാലെ പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതും കാണാം. ഒരൊറ്റ നിമിഷം കൊണ്ട് വധുവിലുണ്ടായ മാറ്റം കാഴ്ചക്കാരെ അമ്ബരപ്പിച്ചു.സമാനമായ മറ്റൊരു വീഡിയോയും കാഴ്ചക്കാരെ ആകര്‍ഷിച്ചു. അനുഷ്‌ക എന്ന സമൂഹ മാധ്യമ അക്കൌണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ വിവാഹ പന്തലില്‍ വച്ച് അമ്മ എവിടെ എന്ന് ചോദിച്ച് കൊണ്ട് അസ്വസ്ഥയാകുന്ന വധുവിനെ കാണാം. പിന്നാലെ ദൂരെ നിന്നും അമ്മ വധുവിന് അടുത്തേക്ക് ഓടി എത്തുകയും ഇരുവരും പരസ്പരം ആശ്ലേഷിക്കുന്നതും വീഡിയോയില്‍ കാണാം.
വീഡിയോയ്ക്ക് ഒപ്പം, ‘വ്യക്തിപരവും വൈകാരികവുമായ വിഷയങ്ങള്‍ താന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറില്ലെന്നും ഈ വീഡിയോ പല തവണ പങ്കുവയ്ക്കാന്‍ വേണ്ടി എടുത്തെങ്കിലും പിന്നീട് എല്ലാവര്‍ക്കും കാണാനായി താന്‍ ഇത് പങ്കുവയ്ക്കുകയാണെന്നും കുറിച്ചു. ഒപ്പം, വിവാഹ ദിവസം പോലും, തന്റെ അമ്മയുടെ അസാന്നിധ്യം തന്നെ പഴയ ആ അമ്മയെ കാണാത്തപ്പോള്‍ സങ്കടപ്പെടുന്ന കുട്ടിയാക്കുന്നുവെന്നും കുറിച്ചു.’ വീഡിയോ കാഴ്ചക്കാരെ ഏറെ ആകര്‍ഷിച്ചു. വീഡിയോ ഒരു കോടി ഇരുപത്തിയെട്ട് ലക്ഷം പേരാണ് കണ്ടത്.