ഈ വർഷത്തെ ഉഗാദി മാർച്ച് 30 ഞായറാഴ്ചയും റമദാൻ മാർച്ച് 31 തിങ്കളാഴ്ചയുമാണ് കലണ്ടർ അവധി. അതുകൊണ്ടു തന്നെ തലേന്ന് വെള്ളിയാഴ്ച മുതൽ യാത്രാ തിരക്കുകൾ തുടങ്ങും. കേരള കർണ്ണാടക കെഎസ്ആർടിസികൾ അടക്കം ബസുകൾ അധിക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിരം സർവീസുകളിലെല്ലാം നേരത്തെ തന്നെ സീറ്റ് ബുക്കിങ് പൂർത്തിയായിരുന്നു.ഇപ്പോഴിതാ, ഈ ദിവസങ്ങളിലെ തിരക്ക് പരിഗണിച്ച് സൗത്ത് വെസ്റ്റേൺ റെയിൽവേ ബെംഗളൂരുവിൽ നിന്ന് പ്രത്യേക ട്രെയിന്‍ സർവീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
മാർച്ച് 28 വെള്ളിയാഴ്ച രാവിലെ ബെംഗളൂരുവില്‍ നിന്ന് ചെന്നൈയ്ക്കും അന്നുതന്നെ ഉച്ചകഴിഞ്ഞ് ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്കും പ്രത്യേക ട്രെയിൻ സർവീസ് നടത്തും.
കെഎസ്ആർ ബെംഗളൂരു- ചെന്നൈ സെൻട്രൽ സ്പെഷ്യൽ :2025 മാർച്ച് 28 വെള്ളിയാഴ്ച രാവിലെ 8.05 ന് കെഎസ്ആർ ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 17319 കെ എസ് ആർ ബെംഗളൂരു- ഡോ എം ജി ആർ ചെന്നൈ സെൻട്രൽ സ്പെഷ്യൽ 6 മണിക്കൂർ 35 മിനിറ്റ് യാത്രയ്ക്കൊടുവിൽ ചെന്നൈയിൽ എത്തും.സ്ലീപ്പറിന് 330 രൂപ, എസി ത്രീ ടയറിന് 910 രൂപ, എസി ടൂ ടയറിന് 1230 രൂപ എന്നിങ്ങനെയാണ് നിരക്ക്.
കെ എസ് ആർ ബെംഗളൂരു – 08:05 amയശ്വന്തപൂർ – 08:18 amകൃഷ്ണരാജപുരം – 08:55 amബംഗാരപ്പേട്ട് – 09:33 amജോലാർപ്പെട്ടെ – 10:58 amഅംബൂർ – 11:28 amഗുഡിയാട്ടം – 11:50 amകട്പടി – 12:13 pmഷോലിങ്കൂർ – 12:43 pmആരക്കോണം – 13:08 pmതിരുവള്ളൂർ – 13:33 pmപേരമ്പൂർ – 14:03 pmചെന്നൈ സെൻട്രൽ – 14:40 pm
ചെന്നൈ സെൻട്രൽ – കെ എസ് ആർ ബെംഗളൂരു സ്പെഷ്യൽ : ട്രെയിൻ നമ്പർ 07320 ചെന്നൈ സെൻട്രൽ – കെ എസ് ആർ ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ ഉച്ചകഴിഞ്ഞ് 3.40 ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് രാത്രി 10.50 ന് കെഎസ്ആർ ബെംഗളൂരുവിൽ എത്തും. ചെന്നൈ സെൻട്രൽപേരമ്പൂർ, തിരുവള്ളൂരി, ആരക്കോണം, ഷോലിങ്കൂർ, കട്പടി, ഗുഡിയാട്ടം,അംബൂർ, ജോലാർപ്പെട്ടെ, ബംഗാരപ്പേട്ട്, കൃഷ്ണരാജപുരം,യശ്വന്തപൂർ എന്നിവയാണ് സ്റ്റേഷനുകൾ.
20 കോച്ചുകളുള്ള സ്പെഷ്യൽ ട്രെയിനിൽ 1 എസി ടു ടയർ കോച്ച് 2 എസി ത്രീ ടയർ കോച്ച് , 11 സ്ലീപ്പർ ക്ലാസ് കോച്ച് , 4 ജനറൽ സെക്കൻഡ് ക്ലാസ് കോച്ച് , 2 എസ്എൽആർഡി കോച്ച് എന്നിവയാണുള്ളത്. ട്രെയിന്‍ സർവീസിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനും ബുക്ക് ചെയ്യുന്നതിനും ഐആർസിടിസി വെബ്സൈറ്റ് സന്ദർശിക്കുകയോ റെയിൽവേ ടിക്കറ്റ് കൗണ്ടർ വഴി ടിക്കറ്റ് ബുക്ക് ചെയ്യുകയോ ചെയ്യാം.
എപ്പോഴും നൈറ്റ് ഗൗണ്‍ ധരിക്കാൻ നിര്‍ബന്ധിക്കും, ഉറങ്ങും മുമ്ബ് കാലില്‍ മസാജ് ചെയ്യിക്കും’; ഭര്‍ത്താവിനെതിരെ പരാതിയുമായി 21കാരി
എപ്പോഴും നൈറ്റ് ഗൗണ്‍ ധരിക്കണമെന്ന് നിർബന്ധിക്കുന്ന ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ പരാതി നല്‍കി 21കാരി.അഹമ്മദാബാദ് ജുഹാപുര സ്വദേശിയായ 21 കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്.2023 മെയില്‍ സൗദിയിലായിരുന്നു വിവാഹം. പിന്നീട് ഇന്ത്യയിലെത്തി. വിവാഹ ശേഷം ഭർത്താവും ഭർതൃവീട്ടുകാരും തന്റെ വസ്ത്രധാരണ തെരഞ്ഞെടുപ്പുകളില്‍ ഇടപെടാൻ തുടങ്ങി. എതിർത്തപ്പോള്‍ തന്നെ അധിക്ഷേപിച്ചു.പിന്നീട് ഭർത്താവിന്റെ വീട്ടുകാർ താമസിക്കുന്ന ബാപ്പുനഗറിലേക്ക് താമസം മാറി.
ഡോക്ടറായ ഭർത്താവ് വിവാഹശേഷം മദ്യപാനം തുടങ്ങിയെന്നും എതിർക്കുമ്ബോള്‍ അധിക്ഷേപിക്കുമായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.ഭർത്താവിന്റെ പെരുമാറ്റത്തെക്കുറിച്ച് ഭർത്താവിന്റെ വീട്ടുകാരോട് പരാതിപ്പെട്ടപ്പോള്‍ പിന്തുണ ലഭിച്ചില്ലെന്നും അവർ തന്നോട് മോശമായി പെരുമാറാൻ തുടങ്ങിയെന്നും യുവതി പറഞ്ഞു. എപ്പോള്‍ ഉറങ്ങണമെന്നും എഴുന്നേല്‍ക്കണമെന്നും ഭർത്താവ് നിർദേശിക്കും.എതിർത്താല്‍ അയാള്‍ ദേഷ്യപ്പെടുകയും വഴക്കിടുകയും ചെയ്യും. ഉറങ്ങുന്നതിന് മുമ്ബ് ഭർത്താവിന്റെ കാലുകള്‍ മസാജ് ചെയ്യണം. എപ്പോഴും നൈറ്റ്ഗൗണ്‍ ധരിക്കണമെന്ന് ഭർത്താവും വീട്ടുകാരും നിർബന്ധിക്കും.എതിർക്കുമ്ബോഴെല്ലാം ഭർത്താവും ഭർതൃവീട്ടുകാരും അധിക്ഷേപിക്കും.
ഭർതൃസഹോദരിയും അവരുടെ ഭർത്താവും പീഡിപ്പിച്ചു. അവർ എപ്പോഴും കുറ്റം കണ്ടെത്തി ഭർത്താവിനെ അറിയിക്കും.കഴിഞ്ഞ മെയ് മാസത്തില്‍ കശ്മീരിലേക്കുള്ള കുടുംബ യാത്രയെത്തുടർന്ന് സ്ഥിതി കൂടുതല്‍ വഷളായി. അതിനുശേഷം യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി. മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയിട്ടും, ഭർത്താവ് അനുരഞ്ജന ശ്രമങ്ങള്‍ നടത്തിയില്ലെന്നും തുടർന്നാണ് പരാതി നല്‍കിയതെന്നും യുവതി പറഞ്ഞു.