ബെംഗളൂരു : ഒന്നാം വർഷ പ്രി യൂണിവേഴ്സിറ്റി കോഴ്സുകളിലേക്കുള്ള പ്രവേശനം ഫെബ്രുവരി 13 ശനിയാഴ്ച വരെ നീട്ടിയതായി പ്രി യൂണിവേഴ്സിറ്റി വകുപ്പ് ജോയിന്റ് ഡയരക്ടർ അറിയിച്ചു. ഫെബ്രുവരി ആറിനായിരുന്നു പിയുസി ഒന്ന്, രണ്ട് വർഷത്തേക്കുള്ള പ്രവേശനത്തിനായി നേരത്ത തീരുമാനിച്ചിരുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ഒന്നാം വർഷ പിയുസി ക്ലാസുകൾ ആരംഭിക്കാൻ വൈകിയതിനെ തുടർന്നാണ് പ്രവേശന നടപടികൾ ഫെബ്രുവരി 13 വരെ നീട്ടിയതെന്ന് അറിയിപ്പിൽ വ്യക്തമാക്കി.