Home Featured ബെംഗളൂരു എന്ന പറുദീസ’; 1950 -ലെ എംജി റോഡിന്‍റെ ചിത്രം കണ്ട് അമ്ബരന്ന് സോഷ്യല്‍ മീഡിയ

ബെംഗളൂരു എന്ന പറുദീസ’; 1950 -ലെ എംജി റോഡിന്‍റെ ചിത്രം കണ്ട് അമ്ബരന്ന് സോഷ്യല്‍ മീഡിയ

by admin

ബെംഗളൂരു നഗരത്തെ കുറിച്ച്‌ ആലോചിക്കുമ്ബോള്‍ ആദ്യം തന്നെ മനസിലേക്ക് എത്തുന്നത് ‘പീക്ക് ബെംഗളൂരു’ എന്ന ഹാഷ് ടാഗാണ്.ഒരു സാധാരണ നഗരത്തില്‍ നിന്നും ഇന്ത്യയിലെ പ്രധാനപ്പെട്ട ഐടി നഗരത്തിലേക്കുള്ള വളര്‍ച്ചയില്‍ ബെംഗളൂരു നഗരത്തിന് പലതും നഷ്ടമായി. നഗരത്തിന്‍റെ ശാന്തതയും പ്രകൃതി ഭംഗിയും എല്ലാം ആ അഭൂതപൂർവ്വമായ വളര്‍ച്ചയില്‍ നഷ്ടപ്പെട്ടു. ഇന്ന് ബെംഗളൂരു നഗരം തിരക്കേറിയ നഗരമായിക്കഴിഞ്ഞു. ഗ്രാഫിക് ബ്ലോക്കുകള്‍ മണിക്കൂറുകളോളും നീണ്ട് കിടക്കുന്നു. അഞ്ച് കിലോമീറ്റര്‍ പോകാനായി മണിക്കൂറുകള്‍ ഓട്ടോയില്‍ കിടക്കേണ്ടിവരുന്ന സാഹചര്യമാണ് നഗരത്തിലുള്ളതെന്ന് ഓരോ ദിവസവും സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന കുറിപ്പുകള്‍ പരിതപിക്കുന്നു.

ഇതിനിടെയാണ് സമൂഹ മാധ്യമങ്ങളില്‍ പഴയ ബെംഗളൂരു നഗരത്തിലെ എംജി റോഡിന്‍റെ ഒരു ചിത്രം പങ്കുവയ്ക്കപ്പെട്ടത്. ചിത്രം കണ്ട് സമൂഹ മാധ്യമ ഉപയോക്താക്കള്‍ അമ്ബരന്നു. പലര്‍ക്കും ചിത്രം ബെംഗളൂരു നഗരത്തിന്‍റെതാണെന്ന് വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ല. ഇന്ത്യന്‍ ഹിസ്റ്ററി പിക് എന്ന എക്സ് ഹാന്‍റിലില്‍ നിന്നാണ് ചിത്രം പങ്കുവയ്ക്കപ്പെട്ടത്. 1950: ബെംഗളൂരു എംജി റോഡിലെ ഒരു കാര്‍പാര്‍ക്കിംഗ് എന്ന കുറിപ്പോടൊണ് ചിത്രം പങ്കുവയ്ക്കപ്പെട്ടത്. ചിത്രത്തില്‍ നിയോണ്‍ സ്ട്രീറ്റ് ലൈറ്റുകള്‍ക്ക് താഴെ വിശ്രമിക്കുന്ന വിന്‍റേജ് കാറുകളും സൈക്കിള്‍ റിക്ഷകളും കാണാം. റോഡിന് മറുവശത്ത് പഴയ ചില കെട്ടിടങ്ങളും വെളിച്ചത്തില്‍ മുങ്ങി നില്‍ക്കുന്നു. ഡെക്കാന്‍ ഹെറാല്‍ഡിന്‍റെ ശേഖരത്തില്‍ നിന്നുള്ളതാണ് ഈ ചിത്രം.

വെളിച്ചം സൃഷ്ടിച്ച മായികതയില്‍ ഒരു കാഴ്ചക്കാരന്‍ എഴുതിയത്. ഒരു കാലത്ത് അവിടെ മഞ്ഞ് വീഴ്ചയുണ്ടായിരുന്നുവെന്നാണ്. സന്തോഷം നല്‍കുന്ന ചിത്രം 1980 -ലും അത് മനോഹരമായിരുന്നുവെന്ന് മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. ഗ്രാമീണ പശ്ചാത്തലം എന്നായിരുന്നു ആ വിന്‍റേജ് ചിത്രത്തിന് താഴെ ഒരു കാഴ്ചക്കാരന്‍ എഴുതിയത്. തെക്കിന്‍റെ പറുദീസ എന്ന് അറിയപ്പെട്ടുവെന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി. ഒരു വശത്ത് ഗാര്‍ഡനും മറുവശത്ത് കെട്ടിടങ്ങളുമുള്ള ഇന്ത്യയിലെ ഏക റോഡായിരുന്നു നമ്മ ബെംഗളൂരുവിലെ മഹാത്മാഗാന്ധി റോഡ് എന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി. 50 -കളിലെയും 60 -കളിലെയും അമേരിക്ക പോലുണ്ടെന്നായിരുന്നു മറ്റൊരു കുറിപ്പ്.

You may also like

error: Content is protected !!
Join Our WhatsApp Group