Home Featured ബംഗളൂരു: സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ഇനി 1930ല്‍ പരാതിപ്പെടാം

ബംഗളൂരു: സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ഇനി 1930ല്‍ പരാതിപ്പെടാം

by admin

ബംഗളൂരു: ഡിജിറ്റല്‍ കുറ്റകൃത്യങ്ങള്‍ തടയാൻ കര്‍ണാടക പൊലീസ് 1930 എന്ന നമ്ബര്‍ പുറത്തിറക്കി. ഡി.ജി.പി ആലോക് മോഹൻ ലോഞ്ചിങ് നിർവഹിച്ചു.വെബ് ബോട്ട് ടെക്നോളജിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഓണ്‍ലൈന്‍ സാമ്ബത്തിക തട്ടിപ്പില്‍ അകപ്പെടുന്നവര്‍ക്ക് കൃത്യമായ വിവരങ്ങള്‍ കൈമാറാന്‍ ഇതുമൂലം സാധിക്കും.

പരാതികള്‍ സ്വയം രജിസ്റ്റര്‍ചെയ്യാനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും പരാതിക്കാര്‍ക്കും എസ്‌.എം‌.എസ് മുഖേന പരാതികളുടെ പുരോഗതി മനസ്സിലാക്കുന്നതിനും അവസരം നല്‍കുന്നു. സാമ്ബത്തികവും അല്ലാത്തതുമായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതികളുടെ പ്രതികരണങ്ങള്‍ കന്നട, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ ഇന്‍ററാക്ടിവ് വോയ്സ് റെസ്പോണ്‍സ് മുഖേന ലഭ്യമാകും.

രാഷ്ട്രപതി വത്തിക്കാനിലേക്ക്; ഫ്രാൻസിസ് മാര്‍പാപ്പയുടെ സംസ്കാരചടങ്ങുകളില്‍ പങ്കെടുക്കും

ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷൻ അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ പൊതുദർശനം വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയില്‍ തുടരുന്നു.പതിനായരങ്ങളാണ് പാപ്പയെ അവസാനമായി ഒരു നോക്കു കാണാൻ എത്തുന്നത്.നാളെ വരെ പൊതുദർശനം തുടരും.മാർപാപ്പയെ കബറടക്കുന്ന സെൻ്റ് മേരി മേജർ ബസലിക്കയിലെ കല്ലറയുടെ ചിത്രം വത്തിക്കാൻ പുറത്തുവിട്ടു.

അതേസമയo ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. ഇന്ന് റോമിലെത്തുന്ന രാഷ്ട്രപതി വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ബസിലിക്കയില്‍ മാർപ്പാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിക്കും. നാളെ നടക്കുന്ന കബറടക്ക ചടങ്ങില്‍ രാഷ്ട്രപതി ഇന്ത്യയെ പ്രതിനിധീകരിക്കും. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന കൂടിയാലോചനയിലാണ് ഏറ്റവും ഉന്നതതലത്തില്‍ തന്നെ ഇന്ത്യയുടെ പ്രാതിനിധ്യം ഉണ്ടാകണം എന്ന് നിശ്ചയിച്ചത്

You may also like

error: Content is protected !!
Join Our WhatsApp Group