ബംഗളൂരു: ഹാവേരിയില്‍ വ്യാഴാഴ്ച 12കാരൻ ഓടയില്‍ ഒഴുകിപ്പോയി. ഹാവേരി സിറ്റിയിലെ നിവേദൻ ബസവരാജ് ഗുഡികേരിയാണ് അപകടത്തില്‍പെട്ടത്.റോഡ് വെള്ളത്തില്‍ മുങ്ങിയത് കാണാൻ പോയതായിരുന്നു കുട്ടി. തുറന്ന ഓവുചാല്‍ നിറഞ്ഞുകവിഞ്ഞിരുന്നു.റോഡും ചാലും വേർതിരിച്ചറിയാതെ കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു. ജില്ല പൊലീസ് സൂപ്രണ്ട് ഓഫിസിന് മുന്നിലാണ് സംഭവം. ജില്ല ഡെപ്യൂട്ടി കമീഷണർ വിജയ മഹന്ദേശ്, ജില്ല പൊലീസ് സൂപ്രണ്ട് അൻഷു കുമാർ ശ്രീവാസ്തവ എന്നിവർ സ്ഥലത്തെത്തി.
10 ലക്ഷം അക്കൗണ്ടില്‍ വന്നാല്‍ 3000 രൂപ, ഇടനിലക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ കമ്മിഷൻ; കോഴിക്കോടിന് പിന്നാലെ തട്ടിപ്പില്‍ കുടുങ്ങി വയനാട്ടിലെ വിദ്യാര്‍ഥികളും
കോഴിക്കോട് ജില്ലയില്‍ വിദ്യാർഥികളെ മറയാക്കി പണം തട്ടിയെടുത്തതിന് പിന്നാലെ വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന സംഘം വയനാട്ടിലും എത്തി.വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനത്തിലെ പത്തിലധികം വിദ്യാർഥികള്‍ കെണിയില്‍പ്പെട്ടെന്നാണ് വിവരം. ഇതില്‍ ഒരു വിദ്യാർഥിക്കെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. ബെംഗളൂരു പൊലീസിന്റെ നോട്ടിസ് ലഭിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് ജില്ലയിലെ പൊലീസുമായി ചേർന്ന് നടത്തിയ അന്വേഷണത്തില്‍ ഇതേ അക്കൗണ്ട് ഉടമയ്ക്കെതിരെ 7 സംസ്ഥാനങ്ങളില്‍ കേസ് റജിസ്റ്റർ ചെയ്തതായി കണ്ടെത്തി.
ഇതേ വിദ്യാഭ്യാസ സ്ഥാപനത്തിലെ മറ്റു വിദ്യാർഥികളും ഇത്തരത്തില്‍ അക്കൗണ്ടുകള്‍ നല്‍കിയെന്ന വിവരവും പുറത്തു വന്നു.ഇടനിലക്കാർ വഴി വിദ്യാർഥികളെക്കൊണ്ട് ബാങ്ക് അക്കൗണ്ട് എടുപ്പിച്ചശേഷം എടിഎം കാർഡ് ഇവർ കൈവശം വയ്ക്കും. തുടർന്ന് കള്ളപ്പണവും ഓണ്‍ലൈൻ ട്രേഡിങ്ങിലൂടെയും മറ്റ് ഓണ്‍ലൈൻ തട്ടിപ്പിലൂടെയും നേടുന്ന പണം ഇവരുടെ അക്കൗണ്ടുകളിലേക്ക് മാറ്റും. ഈ തുക ഇടനിലക്കാർ വഴി പിൻവലിക്കും. 10 ലക്ഷം രൂപ അക്കൗണ്ടിലേക്ക് വന്നാല്‍ 3000 രൂപ വരെയാണ് അക്കൗണ്ട് ഉടമയ്ക്ക് കമ്മിഷൻ.
എന്നാല്‍ ഇടനിലക്കാർക്ക് ഒരു ലക്ഷം രൂപ വരെ കമ്മിഷൻ ലഭിക്കുന്നുണ്ടെന്നാണ് വിവരം. വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനത്തിലെ പല വിദ്യാർഥികളുടെയും അക്കൗണ്ടിലൂടെ 10 ലക്ഷത്തിലധികം രൂപയാണ് ട്രാൻസ്ഫർ ചെയ്തിരിക്കുന്നത്. കൊടുവള്ളി സ്വദേശിയായ ആളാണ് ഇടനിലക്കാരനായി പ്രവർത്തിക്കുന്നതെന്ന് വിദ്യാർഥികള്‍ വ്യക്തമാക്കി. ഇയാളെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്.പനമരം അഞ്ചാംമൈല്‍ സ്വദേശിയായ പൊതുപ്രവർത്തകൻ മുസ്തഫ എറമ്ബയില്‍ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
വടകരയില്‍ അക്കൗണ്ട് എടുത്തു നല്‍കിയ നാല് പേരെ ഭോപാല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവരില്‍ ഒരാളാണ് മറ്റുള്ളവരെക്കൊണ്ട് ബാങ്ക് അക്കൗണ്ട് എടുപ്പിച്ചത്. കമ്മിഷിനായി 5000 രൂപയും നല്‍കി. ഒരു മാസം മുൻപാണ് വടകര സ്വദേശികളായ നാല് പേരെ ഭോപാല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പ് പണം ഇവരുടെ അക്കൗണ്ടിലേക്ക് എത്തിയതോടെയാണ് ഇവരെ തേടി പൊലീസ് എത്തിയത്. നാല് പേരെയും റിമാൻഡ് ചെയ്തു. കൊയിലാണ്ടിയിലെ വിദ്യാർഥികളും ഇതേ രീതിയില്‍ കെണിയില്‍ പെട്ടിരുന്നു.
ഓണ്‍ൈലൻ ട്രേഡിങ്ങും മറ്റ് ഓണ്‍ലൈൻ തട്ടിപ്പും വഴി ലഭിക്കുന്ന പണം തട്ടിപ്പുകാർ പല ആള്‍ക്കാരുടെ അക്കൗണ്ടുകളിലേക്കാണ് ട്രാൻസ്ഫർ ചെയ്യുന്നത്. മുംബൈയിലും ഡല്‍ഹിയിലും ഇരുന്ന് നടത്തുന്ന തട്ടിപ്പുകളുടെ പണമായിരിക്കും കേരളത്തിലെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നത്. അക്കൗണ്ട് ഉടമയ്ക്ക് തട്ടിപ്പുമായി ബന്ധമുണ്ടാകില്ല. കമ്മിഷൻ പ്രതീക്ഷിച്ചാണ് ഇവർ അക്കൗണ്ട് കൈകാര്യം ചെയ്യാൻ അനുവദിക്കുന്നത്. എന്നാല്‍ പൊലീസ് അന്വേഷിച്ച് എത്തുമ്ബോള്‍ അക്കൗണ്ട് ഉടമകള്‍ കുടുങ്ങും.
വയനാട്, കോഴിക്കോട് ജില്ലകളിലായി നിരവധിപ്പേർ ഇങ്ങനെ അക്കൗണ്ട് എടുത്തു നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഓണ്‍ലൈൻ തട്ടിപ്പിന് ഇരയാകുന്നവരില്‍ പലരും പരാതി നല്‍കാൻ തയാറാകുന്നില്ല. അതിനാലാണ് ഇത്തരത്തില്‍ പണം എത്തുന്ന പല അക്കൗണ്ടുകള്‍ക്കെതിരെയും അന്വേഷണം നടക്കാത്തത്. എന്നാല്‍ പരാതി നല്‍കി പൊലീസ് അന്വേഷണം നടത്തിയാല്‍ അക്കൗണ്ട് ഉടമകളിലായിരിക്കും എത്തിച്ചേരുന്നത്