ബംഗളൂരു: സംസ്ഥാനത്തെ മദ്രസകളുടെ പാഠ്യപദ്ധതിയിൽ മറ്റ് വിഷയങ്ങൾ കൂടി ഉൾപ്പെടുത്തി എസ്എസ്എൽസി ക്ക് തുല്യമായ സർട്ടിഫിക്കറ്റ് നൽകുന്ന കാര്യം പരിഗണനയിലെന്ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രി ശ്രീമന്ത് പാട്ടീൽ പറഞ്ഞു.
ശാന്തിനഗർ ബസ് സ്റ്റേഷൻ പണയപ്പെടുത്തി 160 കോടി വായ്പ എടുത്തു
മതപഠനത്തിനൊപ്പം മറ്റു വിഷയങ്ങൾ കൂടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി ഭാവിയിൽ മദ്രസാ പഠനത്തിന് ശേഷം തുടർ പഠനത്തിനും മറ്റു ജോലികൾക്കു സഹായകരമാകാനും വേണ്ടിയിയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
പാഠ്യപദ്ധതി നവീകരണവുമായി ബന്ധപ്പെട്ട് മത നേതാക്കളുമായി നടത്തിയ ചർച്ചക്ക് അനുകൂല പ്രതികരണമാണ് ലഭിച്ചതെന്നും മന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ വിദഗ്ധരുമായി ചർച്ച നടത്തി. ഇംഗ്ലീഷ്, കണക്ക്, സയൻസ് എന്നീ വിഷയങ്ങൾ കൂടി ഉൾപ്പെടുത്താനാണ് വിദഗ്ധർ നിർദേശിച്ചിരിക്കുന്നത്. പരിഷ്കരണ നടപടികളുടെ ഭാഗമായുള്ള പ്രാരംഭ ചർച്ചകൾ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.