Home covid19 കോവിഡ് വാക്‌സിന്റെ പുതിയ പതിപ്പ് ജൂണിൽ, ഉല്‍പ്പാദനം ഇരട്ടിയാക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പിസി നമ്ബ്യാര്‍

കോവിഡ് വാക്‌സിന്റെ പുതിയ പതിപ്പ് ജൂണിൽ, ഉല്‍പ്പാദനം ഇരട്ടിയാക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പിസി നമ്ബ്യാര്‍

by admin

കൊച്ചി: കൊവിഡ് വാക്‌സീന്‍ ഉല്‍പ്പാദനം ഇരട്ടിയാക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പിസി നമ്ബ്യാര്‍. കൊവി‍ഡ് വാക്സിന്റെ പുതിയ പതിപ്പ് ജൂണോടെ എത്തും. ജനിതക മാറ്റം വന്ന വൈറസുകള്‍ക്കും ഈ വാക്സീനുകള്‍ ഫലപ്രദമാണെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. മാസം 10 കോടി വാക്‌സീനാണ് നിലവില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്നത്. ഉടന്‍തന്നെ ഇത് 20 കോടിയാക്കും. കൊവിഡ് വാക്‌സീന് നിലവില്‍ പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘കോമൺ മൊബിലിറ്റി കാർഡ്’ ഈ വർഷം പുറത്തിറക്കുമെന്ന് കർണാടക ഗവർണർ

കുട്ടികള്‍ക്കുള്ള വാക്സീനുകളുടെ പരീക്ഷണം പുരോഗമിക്കുകയാണ്. ജനിച്ചയുടന്‍ കുട്ടികള്‍ക്ക് നല്‍കാന്‍ കഴിയുന്ന വാക്‌സീന്റെ രണ്ടാം ഘട്ട പരീക്ഷണം കഴിഞ്ഞു.

ഇവ ഒക്ടോബറോടെ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. വാണിജ്യ അടിസ്ഥാനത്തിലുള്ള വാക്സീന്‍ വിതരണത്തിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്. കൊവിഡ് ബാധ കൂടുതലുള്ള സ്ഥലങ്ങളില്‍ വില്‍പ്പന നടത്താന്‍ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കൊവിഡ് വാക്‌സീന്‍ എടുത്തു കഴിഞ്ഞാലും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണം. വാക്‌സീന്‍ എടുത്തയാളുടെ ശരീരത്തില്‍ രോഗാണു ബാധിക്കില്ലെങ്കിലും മറ്റുള്ളവരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. ഇത് വാക്‌സീന്‍ എടുക്കാത്തവര്‍ക്ക് രോഗ ബാധയുണ്ടാവാനുള്ള സാധ്യത കൂടുതലാണെന്നും പിസി നമ്ബ്യാര്‍ മുന്നറിയിപ്പ് നല്‍കി.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group