Home Featured സോമാറ്റോ,ഊബര്‍ തൊഴിലാളികള്‍ക്ക് ഇനി സമാധാനത്തോടെ ജോലി ചെയ്യാം, പദ്ധതി ഉടന്‍ പ്രഖ്യാപിച്ചേക്കും

സോമാറ്റോ,ഊബര്‍ തൊഴിലാളികള്‍ക്ക് ഇനി സമാധാനത്തോടെ ജോലി ചെയ്യാം, പദ്ധതി ഉടന്‍ പ്രഖ്യാപിച്ചേക്കും

by admin

ന്യൂഡല്‍ഹി: സോമാറ്റോ,ഊബര്‍,തുടങ്ങി നഗരപരിധിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആരോഗ്യ ഇൻഷ്വറൻസ് പോലുളള ഒട്ടനവധി ആനുകൂല്യങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍.ട്രേഡ് യൂണിയനാണ് പുതിയ നീക്കവുമായി എത്തിയിരിക്കുന്നത്.അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലാണ് പുതിയ പദ്ധതിക്ക് ആരംഭം കുറിക്കാനായി ആലോചിക്കുന്നത്.

2020ലെ സോഷ്യല്‍ സെക്യൂരിറ്റി കോഡിന്റെ ഭാഗമായിട്ടാണ് ഹെല്‍ത്ത് ഇൻഷ്വറൻസ്,റിട്ടയര്‍മെന്റ് ബെനിഫിറ്റ്സ്, അപകടങ്ങള്‍ സംഭവിച്ചാലുളള സഹായങ്ങള്‍ തുടങ്ങിയവയില്‍ തൊഴിലാളികള്‍ക്ക് ലഭ്യമാകേണ്ട സഹായങ്ങള്‍ ഉറപ്പ് വരുത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.തൊഴിലാളികള്‍ക്ക് ആശ്വാസം പകരാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ പുതിയ നീക്കം.തൊഴിലുടമകളുടെ വര്‍ദ്ധിച്ച്‌ വരുന്ന ചൂഷണങ്ങള്‍, തൊഴിലാളികളുടെ സംരക്ഷണം,എന്നിവ കണക്കിലെടുത്താണ് പുതിയ നീക്കമെന്ന് രാഷ്ട്രീയ സ്വയം സേവക് സംഘ് ഗ്രൂപ്പിലെ അംഗവും ഉദ്യോഗസ്ഥനായ അശ്വനി മഹാജൻ പറഞ്ഞു.

കൊവി‌ഡിന്റെ കടന്നു വരവ് ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ വര്‍ദ്ധനവിന് കാരണമായിരുന്നു.അതൊക്കെ പരിഹരിക്കാനാണ് നീക്കമെന്നാണ് അധികൃതര്‍ പറയുന്നത്.എകദേശം ഇതുമായി ബന്ധപ്പെട്ട ഐഡന്റിറ്റി കാര്‍ഡിനായി ഇതുവരെയായിട്ട് 290 മില്യൻ ആളുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അമസോണ്‍ ഇന്ത്യയില്‍ എകദേശം 1.3 മില്ല്യണ്‍ ജോലിയാണ് ഡെലിവറി ഏജന്റുകാര്‍ക്കും വില്‍പ്പനക്കാര്‍ക്കും തൊഴിലവസരങ്ങള്‍ നല്‍കിയിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം 140,000 തൊഴിലവസരങ്ങളാണ് കമ്ബനി സൃഷ്ടിച്ചിരുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group