ബ്രാൻഡിംഗ് ലോകത്ത് നിറങ്ങൾക്ക് ഒരു പ്രത്യേക പ്രാധാന്യമുണ്ട്. ചില ബ്രാൻഡുകളുടെ കളർ കണ്ടാൽ പോലും അതിനെ തിരിച്ചറിയാൻ കഴിയും. ഇന്ത്യയിലെ മുൻനിര ഫുഡ് ഡെലിവറി കമ്പനികളായ സൊമാറ്റോ (Zomato)യും സ്വിഗ്ഗി (Swiggy)യും അതിനുള്ള ഉത്തമ ഉദാഹരണങ്ങളാണ് – ചുവപ്പും ഓറഞ്ചുമെന്നത് ഇവരുടെ പ്രതീകാത്മക നിറങ്ങളാണ്.
എന്നാൽ ഹോളി സീസണിൽ, ഇതേ നിറങ്ങളെ ഉപയോഗിച്ച് സൊമാറ്റോ ഒരു ക്രിയേറ്റീവ് സോഷ്യൽ മീഡിയ പണി കൊടുത്തിരിക്കുകയാണ് സ്വിഗ്ഗിക്ക്! ഒരു ലളിതമായ ഡിസൈൻ മാത്രമാണെങ്കിലും അതിന്റെ ക്രിയെറ്റിവിറ്റി അപാരമെന്നു സോഷ്യൽ മീഡിയ .
സൊമാറ്റോയുടെ ഔദ്യോഗിക അക്കൗണ്ടിൽ പോസ്റ്റുചെയ്ത ചിത്രത്തിൽ, ഒരു ഡെലിവറി എക്സിക്യൂട്ടീവ് സൊമാറ്റോയുടെ ചുവപ്പ് യൂണിഫോമിൽ ഭക്ഷണം ഡെലിവർ ചെയ്യുന്നതിനിടയിൽ, ആരോ ഹോളി ആഘോഷത്തിന്റെ ഭാഗമായി ഓറഞ്ച് നിറം അവൻ്റെ ടി-ഷർട്ടിൽ വീഴ്ത്തിയിരിക്കുന്നു.
ഹെഡ്ലൈൻ:
“We might deliver in an orange shirt today…”
പെട്ടെന്നു കണ്ടാൽ എന്താണ് പറഞ്ഞതെന്ന് മനസിലാവില്ല. പക്ഷേ, താഴെയുള്ള സബ് ഹെഡ് നോക്കിയാൽ കാര്യങ്ങൾ കൃത്യമായി പിടികിട്ടും.
സബ് ഹെഡ്:
“Bura mat maano na, Holi hai…”
ഇന്ന് ചിലപ്പോൾ ഞങ്ങൾ ഓറഞ്ച് ടി-ഷർട്ടിൽ ഡെലിവറി നടത്താം. പക്ഷെ ദേഷ്യം തോന്നരുത്.
അർത്ഥം?
അതെ, ഓറഞ്ച് ഷർട്ടിൽ വരുന്നവരെ സ്വിഗ്ഗിയാണെന്നു തെറ്റിദ്ധരിക്കരുത്. ഹോളി ആയത് കൊണ്ട് യൂണിഫോം ഓറഞ്ചായി പോയതാണ്!
സ്വിഗ്ഗിയുടെ പേര് ഒരിടത്തും പറഞ്ഞില്ലെങ്കിലും ബ്രാൻഡ് കളർ ഉപയോഗിച്ച് കുറിപ്പ് നന്നായി കൊടുത്തു. ഹോളിയുടെ പേരിൽ സ്വിഗ്ഗിക്ക് തന്നെ ഒരു മുട്ടൻ പണി!
5 മിനുട്ട് ഡെലിവറി ആപ്പുകളുടെ കടന്നു കയറ്റം ബംഗളുരുവിലെ സൂപ്പർമാർകറ്റുകളെ വിഴുങ്ങുന്നു : സമാന രീതിൽ സുപ്പെർമാർക്കറ്റുകൾ ചേർന്ന് ഡെലിവറി ആപ്പ് നിർമിക്കും : ബാംഗ്ലൂർ മർച്ചന്റ് അസോസിയേഷൻ (BMA)