Home Featured കര്‍‌ണാടകത്തില്‍ താമസിക്കുന്നെങ്കില്‍ കന്നഡ പഠിക്കുന്നതാണ് മര്യാദയെന്ന് സോഹോ സിഇഒ ശ്രീധര്‍ വേമ്ബു

കര്‍‌ണാടകത്തില്‍ താമസിക്കുന്നെങ്കില്‍ കന്നഡ പഠിക്കുന്നതാണ് മര്യാദയെന്ന് സോഹോ സിഇഒ ശ്രീധര്‍ വേമ്ബു

by admin

സ്ഥിരമായി കർണാടകയില്‍ തങ്ങുന്നവരും അവരുടെ മക്കളും കന്നഡ പഠിക്കാൻ ശ്രമം നടത്തുന്നത് മര്യാദയാണെന്ന് അദ്ദേഹം പറഞ്ഞു.എക്സില്‍ അദ്ദേഹം പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ: “ഞാൻ ഈ വികാരത്തോട് യോജിക്കുന്നു. നിങ്ങള്‍ ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കുകയാണെങ്കില്‍, നിങ്ങളും നിങ്ങളുടെ കുട്ടികളും കന്നഡ പഠിച്ചിരിക്കണം. വർഷങ്ങളോളം ബെംഗളൂരുവില്‍ താമസിച്ചിട്ടും കന്നഡ പഠിക്കാത്തത് മര്യാദയില്ലായ്മയാണ്.”തമിഴ്നാട്ടുകാരനാണ് ശ്രീധർ വേമ്ബു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ചെന്നൈയിലേക്ക് ജോലിക്കായി വരുന്നവരോട് തമിഴ് പഠിക്കാൻ താൻ നിർദ്ദേശിക്കാറുണ്ടെന്നും വേമ്ബു പറയുന്നു.

മാധ്യമപ്രവർത്തകയായ ചന്ദ്ര ആർ ശ്രീകാന്തിന്റെ പോസ്റ്റ് ഷെയർ ചെയ്താണ് വേമ്ബു തന്റെ കാഴ്ചപ്പാട് വ്യക്തമാക്കുന്നത്. ചന്ദ്ര പറയുന്നത് ഇങ്ങനെയാണ്: “വിദേശത്തേക്ക് പോകുമ്ബോള്‍ ഫ്രഞ്ച് ഭാഷാ സഹായിയോ സ്പാനിഷ് ഭാഷാ സഹായിയോ വാങ്ങാൻ ആളുകള്‍ക്ക് ഒട്ടും ആലോചിക്കേണ്ടതില്ല. ഉടനെ വാങ്ങിയിരിക്കും. എന്നാല്‍ എന്നാല്‍ ഇന്ത്യയിലെ ഒരു ഭാഷ പഠിക്കാനുള്ള മര്യാദ കാണിക്കൂ എന്നവരോട് പറഞ്ഞാല്‍ നടക്കില്ല. ”കന്നഡ ഗൊത്തില്ല” എന്ന് അഭിമാനത്തോടെ പറയുന്ന നിരവധി പേരെ കാണാം,” ചന്ദ്ര എഴുതുന്നു.എന്നാല്‍ ഒരു ഭാഷ പഠിക്കാൻ അത്ര വലിയ പ്രയാസമൊന്നും ഇല്ലെന്നാണ് ചിലരുടെ വാദം.

വെറുതെ കേട്ടു നിന്നാല്‍ പോലും പഠിക്കാനാകും. ഈ വാദത്തോട് പലരും യോജിക്കുന്നില്ല. കാരണം, ഭാഷ പഠിക്കാൻ ചിലർക്ക് നല്ല കഴിവാണ്. മറ്റുചിലർക്ക് ഒട്ടും കഴിവുണ്ടാകില്ല. ഇത്തരം ഭാഷാ നിർബന്ധങ്ങള്‍ ചെലുത്താൻ തുടങ്ങിയാല്‍ പലയാളുകളും പ്രയാസത്തിലാകും

You may also like

error: Content is protected !!
Join Our WhatsApp Group