Home Featured പ്രതിപക്ഷത്തേക്കാൾ മോഡി ഭയക്കുന്ന ‘ധ്രുവ് റാഠി’ ആരാണ് ? ഏകാധിപത്യത്തിന്റെ അന്തകനാകുമോ ?

പ്രതിപക്ഷത്തേക്കാൾ മോഡി ഭയക്കുന്ന ‘ധ്രുവ് റാഠി’ ആരാണ് ? ഏകാധിപത്യത്തിന്റെ അന്തകനാകുമോ ?

by admin

ഇന്ത്യയിൽ പാർലമെന്റ് തിരഞ്ഞെടുപ്പടുത്തതോടെ ലോകം മുഴുവൻ ചർച്ച ചെയ്യപ്പെടുന്ന ഒരു പേരാണ് ധ്രുവ് റാഠി എന്ന ഹരിയാന സ്വദേശി . അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ ലോകം മുഴുവൻ കാതോർത്തിരിക്കുന്ന ഒരു ഇന്ത്യൻ യൂട്ടൂബറാണ് അദ്ദേഹം . മുഖ്യധാരാ മാധ്യമങ്ങളും , പ്രതിപക്ഷ പാർട്ടികളും പരാചയപ്പെട്ടിടത്തു നിന്നും ഇന്ത്യൻ ജനാധിപത്യത്തിന്റെ ശവക്കുഴി തുറന്നു സത്യം വിളിച്ചു പറയുന്ന ഏറ്റവും ശക്തനായ ഒരു യൂട്യൂബ് ജേര്ണലിസ്റ് എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് .

സംഘപരിവാർ കേന്ദ്രങ്ങൾ പടച്ചു വിടുന്ന നുണ പ്രചാരങ്ങൾ ഏറ്റവും ലളിതമായ ഭാഷയിൽ തെളിവുകളോടെ പുറത്തുകൊണ്ടുവരുന്ന അദ്ദേഹത്തിന്റെ വിഡിയോകൾ ഇതിനകം തന്നെ കോടിക്കണക്കിനു കാഴ്ചക്കാരിലേക്കെത്തുകയും ഷെയർ ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട് . “ഇന്ത്യ ഏകാധിപത്യത്തിലേക്ക് പോവുകയാണോ ?” എന്ന തലക്കെട്ടിൽ പുറത്തിറങ്ങിയ വീഡിയോ പുറത്തിറങ്ങിയതോടു കൂടി സംഘപരിവാർ കേന്ദ്രങ്ങൾ സ്വപ്നം പോലും കാണാത്ത തരത്തിലുള്ള തിരിച്ചടിയായിരുന്നു സർക്കാരിന് കിട്ടിയത് .

കേരളത്തെ താറടിച്ചു കാട്ടാൻ സംഘ പരിവാർ പുറത്തിറക്കിയ ‘കേരള സ്റ്റോറി ‘ എന്ന ഹിന്ദി സിനിമയുടെ യഥാർത്ഥ വസ്തുതകളും കണക്കുകളും പുറത്തു കൊണ്ട് വന്നു വലിയ സ്വീകാര്യത ലഭിക്കുകയുമുണ്ടായി .

അദ്ദേഹത്തിന്റെ വീഡിയോ കണ്ടതിനു ശേഷം ഇന്ന് നടക്കുന്ന ഓരോ വാർത്തകൾ വായിക്കുമ്പോളും ആളുകൾ കൂടുതൽ വ്യക്തതയോടെ ആയ വീഡിയോ ഉള്ളടക്കത്തിൽ പറയുന്ന കാര്യങ്ങൾ ശരിയായിരുന്നു എന്ന് പറഞ്ഞു തുടങ്ങിയത് മുതലായിരുന്നു ധ്രുവ് റാഠി എന്ന യുവ ജേര്ണലിസ്റ്റിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു തുടങ്ങിയത് .

ഹിന്ദിയിലും ഇംഗ്ലീഷിലും കൂടാതെ മറ്റു പ്രാദേശിക ഭാഷകളിലും ധ്രുവ് റാഠിയുടെ വീഡിയോ തർജമ ചെയ്തു പ്രചരിച്ചു തുടങ്ങിയതോടെ ഒരു കാര്യം മനസിലാക്കാം പ്രതിപക്ഷത്തേക്കാൾ മോഡി – ഷാ സിംഹാസനങ്ങൾ ഒരുപക്ഷെ പേടിക്കുന്നത് ധ്രുവ് റാഠിമാരെ ആണെന്ന്.

ട്രാവൽ വീഡിയോകളിലൂടെ തുടങ്ങിയ യൂട്യൂബ് യാത്ര പിന്നീട് , ഇന്ത്യയിലെ മുഖ്യധാരാ പാർട്ടികളുടെ അഴിമതികൾ തുറന്നു കാട്ടാൻ തുടങ്ങിയതോടെയാണ് ഇത്ര സ്വീകാര്യത ലഭിക്കുന്നത് . പത്ര മാധ്യമങ്ങളും പ്രതിപക്ഷ കേന്ദ്രങ്ങളെയെല്ലാം ഭയപ്പെടുത്തിയും ഭരണകൂട ഭീകരത പുറത്തെടുത്തു ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ യഥാർത്ഥ പ്രതിപക്ഷമാവുകയാണ് ‘ധ്രുവ് റാഠി’ എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് .

ധ്രുവ് റാഠിയുടെ വീഡിയോ യുടെ മലയാള പരിഭാഷ

You may also like

error: Content is protected !!
Join Our WhatsApp Group