സിനിമയില്‍ പാടാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. യുട്യൂബര്‍ കൂടിയായ ജീമോന്‍ കല്ലുപുരയ്ക്കലാണ് പിടിയിലായത്. മുനമ്ബം പൊലിസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മുനമ്ബത്തുള്ള റിസോര്‍ട്ടില്‍ വച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പിന്നണി ഗായികയാക്കാം എന്ന് വാഗ്ദാനം നല്‍കി പെണ്‍കുട്ടിയുടെ അകൗണ്ടില്‍ നിന്ന് പണം കൈക്കലാക്കിയ പ്രതി പിന്നീട് നിരന്തരം ലൈംഗികമായും ഉപയോഗിച്ചു. 164 പ്രകാരം മാജിസ്‌ട്രേറ്റിന് മുമ്ബാകെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതിക്കെതിരെ മുന്‍പും നിരവധി ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വന്ദേ ഭാരത് ട്രെയിനിന് പുതിയ നിറം പരീക്ഷിച്ച് റെയില്‍വേ അധികൃധര്‍
ഡല്‍ഹി: വന്ദേ ഭാരത് ട്രെയിനിന് പുതിയ നിറം പരീക്ഷിച്ച് റെയില്‍വേ അധികൃധര്‍. കാവിയും കാപ്പിപ്പൊടി നിറവും ചേര്‍ന്ന വന്ദേഭാരത് കോച്ചിന്റെ ചിത്രമാണു സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വെള്ള നിറത്തില്‍ വീതിയേറിയ നീല വരകളോടു കൂടിയ നിറമാണ് ഇപ്പോള്‍ വന്ദേഭാരത് ട്രെയിനുകള്‍ക്കുള്ളത്.
ഇപ്പോഴുള്ള വെള്ള നിറം മൂലം വന്ദേഭാരത് ട്രെയിനുകള്‍ പെട്ടെന്ന് അഴുക്കു പിടിക്കുന്നതിനാല്‍ പുതിയ നിറക്കൂട്ട് പരീക്ഷിക്കുകയാണെന്നു അധികൃതര്‍ പറഞ്ഞു. വന്ദേഭാരത് വ്യത്യസ്ത നിറങ്ങളില്‍ പെയിന്റ് ചെയ്ത ശേഷം ചിത്രങ്ങള്‍ റെയില്‍വേ ബോര്‍ഡിന് കൈമാറും. ഇതില്‍ മികച്ചതു ബോര്‍ഡ് തിരഞ്ഞെടുക്കുമെന്നാണ് പറയുന്നത്.