Home Featured ഫ്ളൈ ഓവറില്‍ നിന്ന് നോട്ടുകള്‍ വാരിയെറിഞ്ഞ് ട്രാഫിക് തടസ്സമുണ്ടാക്കിയ യൂട്യൂബര്‍ പിടിയില്‍

ഫ്ളൈ ഓവറില്‍ നിന്ന് നോട്ടുകള്‍ വാരിയെറിഞ്ഞ് ട്രാഫിക് തടസ്സമുണ്ടാക്കിയ യൂട്യൂബര്‍ പിടിയില്‍

by admin

ബംഗളുരു : ബംഗളൂരുവില്‍ ഫ്ളൈ ഓവറില്‍ നിന്ന് നോട്ടുകള്‍ വാരിയെറിഞ്ഞ് ട്രാഫിക് തടസ്സമുണ്ടാക്കിയ ഇവന്റ് മാനേജരും യൂ ട്യൂബറുമായ യുവാവ് അറസ്റ്റിലായി. മൈസൂര്‍ റോഡിലെ കെ.ആര്‍ മാര്‍ക്കറ്റ് അവന്യൂ റോഡിന് സമീപം ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. നഗരബാവി സ്വദേശി അരുണ്‍കുമാറിനെയാണ് (30) പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവന്റ് മാനേജരെന്ന നിലയില്‍ പബ്ളിസിറ്റിക്ക് വേണ്ടിയാണ് നോട്ട് വിതറിയതെന്നാണ് ഇയാളുടെ വിചിത്രമായ വിശദീകരണം.

നൂറിന്റെയും ഇരുന്നൂറിന്റെയും പത്തിന്റെയും ഉള്‍പ്പടെ നോട്ടുകള്‍ റോഡിലേക്ക് പറത്തി വിടുകയായിരുന്നു. നോട്ടുകള്‍ പെറുക്കിയെടുക്കാനായി വഴിയാത്രക്കാരും വാഹന യാത്രക്കാരും കച്ചവടക്കാരും തിരക്കുകൂട്ടിയതോടെ വാഹനഗതാഗതം തടസ്സപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ ‘നോട്ടുമഴ”യുടെ വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. രണ്ടു വീഡിയോ അരുണിന്റെ സുഹൃത്തുക്കളും മറ്റ് വീഡിയോ കാഴ്ചക്കാരായവരും എടുത്തതാണെന്ന് പാെലീസ് അറിയിച്ചു.

വിമാനത്തിനുള്ളിലെ മദ്യപാനം; പുതിയ മാര്‍ഗ നിര്‍ദേശവുമായി എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: തുടര്‍ച്ചയായുള്ള യാത്രക്കാരുടെ മോശം പെരുമാറ്റത്തിന്‍്റെ സാഹചര്യത്തില്‍ വിമാനത്തിനുള്ളിലെ മദ്യനയത്തില്‍ മാറ്റം വരുത്തി എയര്‍ ഇന്ത്യ. അച്ചടക്കമില്ലാത്ത പെരുമാറ്റവുമായി ബന്ധപ്പെട്ട് കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ് ഡിജിസിഐ എയര്‍ ഇന്ത്യയ്ക്ക് പിഴ ചുമത്തിയിരുന്നു.

ജനുവരി 19 ന് പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം വിമാനത്തിനുള്ളിലെ ക്രൂ നല്‍കാതെ യാത്രക്കാരെ മദ്യപിക്കാന്‍ അനുവദിക്കില്ല. മാത്രമല്ല, സ്വന്തമായി കൊണ്ട് വന്ന് മദ്യപിക്കുന്നവരുണ്ടോയെന്നും ജീവനക്കാര്‍ ശ്രദ്ധിക്കണം.

എയര്‍ ഇന്ത്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ യാത്രക്കാര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളും ഉള്‍പ്പെടുന്നു. ഈ നയമനുസരിച്ച്‌, ഒരു യാത്രക്കാരനെയും ജീവനക്കാര്‍ മദ്യപാനി എന്ന് വിളിക്കരുത്. അവരുടെ പെരുമാറ്റം മോശമാണെങ്കില്‍, അത് അവരെ പറഞ്ഞ് മനസ്സിലാക്കണം. യാത്രക്കാര്‍ ശബ്ദമുയര്‍ത്തി സംസാരിക്കരുതെന്നും നിര്‍ദേശമുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group