ബംഗ്ളൂരു: ബിദാറില്‍ കാമുകിയെ കാണാനെത്തിയ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി. യുവതിയുടെ കുടുംബമാണ് യുവാവിനെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ച് കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ ഗൗണഗാവ് സ്വദേശിയായ വിഷ്ണു (25) യാണ് മരിച്ചത്.വിഷ്ണുവിന് വിവാഹിതയായ പൂജയുമായുള്ള ബന്ധം കുടുംബം എതിര്‍ത്തിരുന്നു. സംഭവദിവസം വിഷ്ണു പൂജയെ കാണാനെത്തിയപ്പോള്‍, യുവതിയുടെ പിതാവ് അശോകനും സഹോദരന്‍ ഗജാനനും ചേര്‍ന്ന് വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ വിഷ്ണു ആശുപത്രിയില്‍വെച്ച് മരിച്ചു.വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്ത് കുലാപതകക്കുറ്റം ചുമത്തി.