Home Featured ടിക്കറ്റ് എടുക്കുന്നതിനെ ചൊല്ലി തര്‍ക്കം;ബംഗളുരു- കന്യാകുമാരി എക്സ്പ്രസില്‍ സുഹൃത്തിനെ കത്തികൊണ്ട് കുത്തി യുവാവ്

ടിക്കറ്റ് എടുക്കുന്നതിനെ ചൊല്ലി തര്‍ക്കം;ബംഗളുരു- കന്യാകുമാരി എക്സ്പ്രസില്‍ സുഹൃത്തിനെ കത്തികൊണ്ട് കുത്തി യുവാവ്

by admin

ബംഗളുരുവില്‍ നിന്ന് കന്യാകുമാരിയിലേക്ക് പോകുകയായിരുന്ന കന്യാകുമാരി എക്സ്പ്രസില്‍ കത്തിക്കുത്ത്. ബാംഗ്ലൂരില്‍ നിന്ന് കയറിയ യുവാക്കള്‍ തമ്മിലുള്ള തർക്കമാണ് കത്തികുത്തിലേക്ക് നയിച്ചത്.അടുത്ത സൃഹുത്തുക്കളായ മലയാളി യുവാക്കള്‍ തമ്മിലാണ് തർക്കമുണ്ടായതും കത്തിക്കുത്തിലേക്ക് നയിച്ചതും. തൃശൂർ റെയില്‍വേ സ്റ്റേഷൻ അടുത്തപ്പോഴാണ് കത്തിക്കുത്തുണ്ടായത്. ഇരുവർക്കും പാലക്കാട് വരെ മാത്രമേ ടിക്കറ്റ് ഉണ്ടായിരുന്നുള്ളൂ.

ഇതിനിടെ ടിടിഇ എത്തുകയും ടിക്കറ്റ് ഇല്ലാത്തതിനാല്‍ ഫൈൻ ഈടാക്കുകയും ചെയ്തു. തുടർന്ന് കായംകുളം വരെയുള്ള ടിക്കറ്റ് എടുക്കുന്ന കാര്യത്തില്‍ ഇരുവരും തമ്മില്‍ തർക്കം ഉണ്ടാകുകയും ഒരു യുവാവ് കൂടെയുണ്ടായിരുന്ന യുവാവിനെ കത്തികൊണ്ട് കുത്തുകയുമായിരുന്നു. കുത്തേറ്റ യുവാവിന് ചെറിയ പരിക്ക് മാത്രമേയുള്ളൂ. പ്രതിയെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു.

രാത്രി ഷോയ്‌ക്ക് കുട്ടികള്‍ പാടില്ല; 16 വയസിന് താഴെയുള്ളവരെ തീയേറ്ററുകളില്‍ പ്രവേശിപ്പിക്കരുത്; കര്‍ശന നിര്‍ദേശവുമായി കോടതി

സംസ്ഥാനത്ത് രാത്രി 11 മണിക്ക് ശേഷം തീയേറ്ററുകളില്‍ സിനിമ കാണാൻ കുട്ടികളെ അനുവദിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി.16 വയസിന് താഴെയുള്ളവരെ വിലക്കണമെന്നാണ് നിർദേശം. ഇതുസംബന്ധിച്ച ചർച്ചകള്‍ നടത്തിയതിന് ശേഷം തെലങ്കാന സർക്കാർ ഉത്തരവ് പുറത്തിറക്കണമെന്നും കോടതി നിർദേശിച്ചു. പുഷ്പ 2 പ്രീമിയർ ഷോയ്‌ക്കിടെ സംഭവിച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ നിരീക്ഷണം.തീയേറ്ററുകളിലും മള്‍ട്ടിപ്ലക്സുകളിലും 16 വയസിന് താഴെയുള്ളവരെ രാത്രി 11 മണിക്ക് ശേഷം സിനിമ കാണാൻ അനുവദിക്കരുതെന്ന് കോടതി വ്യക്തമാക്കി.

രാവിലെ 11 മണി മുതല്‍ രാത്രി 11 മണി വരെ മാത്രമേ കുട്ടികളെ സിനിമ കാണാൻ അനുവദിക്കാവൂ. നിയന്ത്രണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകള്‍ നടത്തി എത്രയും വേഗം തീരുമാനം നടപ്പിലാക്കാൻ തെലങ്കാൻ സർക്കാരിന് കോടതി നിർദേശവും നല്‍കി. സർക്കാരിന്റെ അന്തിമ തീരുമാനം വരുന്നത് വരെ രാത്രിസമയത്ത് കുട്ടികളെ തീയേറ്ററില്‍ വിലക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.പുഷ്പ 2ന്റെ പ്രീമിയർ ഷോയ്‌ക്കിടെയുണ്ടായ തിരക്കില്‍പ്പെട്ട് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സാഹചര്യത്തില്‍ രാത്രി കാലങ്ങളില്‍ കുട്ടികളെ തീയേറ്ററില്‍ വിലക്കണമെന്ന ആവശ്യം ഉന്നയിച്ച്‌ കോടതിയില്‍ ഹർജി എത്തിയിരുന്നു. ഇത് പരിഗണിക്കുന്നതിനിടെയാണ് തെലങ്കാന ഹൈക്കോടതിയുടെ നിർണായക നിരീക്ഷണം

You may also like

error: Content is protected !!
Join Our WhatsApp Group