ഇന്ത്യയുടെ ഐടി ഹബ്ബായാണ് ബാംഗ്ലൂര്‍ നഗരം അറിയപ്പെടുന്നത്. അതിനാല്‍ തന്നെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ജോലി ചെയ്യാനെത്തുന്ന സ്ഥലം എന്ന പ്രത്യേകതയും നഗരത്തിനുണ്ട്.എന്നാല്‍ ബെംഗളൂരുവില്‍ ഒരു താമസ സ്ഥലം കണ്ടെത്തുക എന്ന ദുഷ്കരമായ ഒരു കാര്യമാണെന്ന് കേട്ടിട്ടുണ്ട്. ചിലപ്പോള്‍ ഉടമസ്ഥര്‍ മുന്നോട്ട് വയ്ക്കുന്ന നിബന്ധനകളാകാം, അല്ലെങ്കില്‍ വാടക തുക അധികമായിരിക്കും.തങ്ങള്‍ ജോലി ചെയ്യുന്നതിന് അടുത്ത് തന്നെ താമസ സൗകര്യ കണ്ടെത്താന്‍ പുറത്ത് നിന്ന് വരുന്നവര്‍ക്ക് അത്ര എളുപ്പമായിരിക്കില്ല.
അതിന്റെ ഒരു ഉത്തമ ഉദാഹരണം ഇന്നലെ നടന്ന ചെന്നൈ-ബാംഗ്ലൂര്‍ ഐപിഎല്‍ മത്സരത്തിനിടെ കാണുകയും ചെയ്തു. സാധാരണ ക്രിക്കറ്റ് കാണാനെത്തുന്നവര്‍ താരങ്ങളെയോ ടീമിനെയോ പിന്തുണച്ചുള്ള പ്ലക്കാര്‍ഡുകളായിരിക്കും കയ്യില്‍ കരുതുക. എന്നാല്‍ ഇവിടെ കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു.ഇന്ദിരാനഗറില്‍ ടു ബിഎച്ച്‌കെ വീട് ആവശ്യമുണ്ട്’, എന്ന് എഴുതിയ പ്ലക്കാര്‍ഡുമായാണ് രണ്ട് യുവാക്കള്‍ കളിക്കിടയില്‍ പ്രത്യക്ഷപ്പെട്ടത്.
അതിന്‍ ബോസ് എന്നയാളുടെ പ്രൊഫൈലില്‍ നിന്നാണ് ഫൊട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. “കോഹ്ലിയോട് ഞങ്ങളെ കല്യാണം കഴിക്കാന്‍ ആവശ്യപ്പെടമായിരുന്നു, പക്ഷെ ഇപ്പോള്‍ ഇതാണ് ആവശ്യം”, അതിന്‍ കുറിച്ചു.
യുവാക്കളുടെ ഐഡിയക്ക് നിരവധി രസകരമായ മറുപടികളാണ് കമന്റ് സെക്ഷനില്‍ നെറ്റിസണ്‍സ് നല്‍കിയിരിക്കുന്നത്. ബാംഗ്ലൂരില്‍ റൂം കിട്ടാനുള്ള ഏക മാര്‍ഗം, നിങ്ങള്‍ക്ക് ഒരു വീട് കണ്ടെത്താന്‍ ഉടന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഒരാള്‍ കമന്റ് ചെയ്തു. പലരും വാടക തുടക ഉള്‍പ്പടെ ചൂണ്ടിക്കാണിച്ച് കമന്റുകള്‍ ഇട്ടിട്ടുണ്ട്.
ഓണ്‍ലൈന്‍ തട്ടിപ്പ്: മുന്നറിയിപ്പുമായി പോലീസ്
ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കി കേരളാ പോലീസ്. ചെറിയ പോറലുകള്‍ പറ്റിയ പുതിയ മോഡല്‍ കാറുകള്‍ , പോറലുകള്‍ കാരണം വില്‍ക്കാതെ മാറ്റിവച്ച പ്രമുഖ കമ്ബനികളുടെ LCD ടിവികള്‍, വാഷിംഗ് മെഷീനുകള്‍, പോറല്‍ പറ്റിയ സോഫകള്‍ തുടങ്ങിയവ സമ്മാനമായും നിസാരവിലയ്ക്ക് ഓണ്‍ലൈന്‍ വില്പനക്കും വച്ചിരിക്കുന്ന ഓഫാറുകള്‍ സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്നുണ്ട്.ഇതിനെതിരെയാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയത്.ഒരിടവേളയ്ക്ക് ശേഷം ഇത്തരം തട്ടിപ്പുകാര്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നു.
ഏതെങ്കിലും പ്രമുഖ കമ്ബനികളുടെ പേരിന്റെ കൂടെ Fans അല്ലെങ്കില്‍ Club എന്ന രീതിയിലായിരിക്കും ഇവരുടെ സോഷ്യല്‍ മീഡിയ പേജുകള്‍. ഓണ്‍ലൈന്‍ ട്രാന്‍സ്ലേറ്റര്‍ ഉപയോഗിച്ച് ലോകത്തിലെ വിവിധ ഭാഷകളില്‍ അവ്യക്തവും തെറ്റുകള്‍ നിറഞ്ഞതുമായ വാചകങ്ങളിലാണ് ഇവരുടെ ഓഫറുകള്‍. ഒറ്റനോട്ടത്തില്‍ തന്നെ ഇത് തട്ടിപ്പാണെന്ന് മനസിലാക്കാം. പ്രതിദിനം നിരവധി മത്സരങ്ങള്‍ ഒരുക്കി തട്ടിപ്പിനായി കാത്തിരിക്കുന്ന ഇവരുടെ പേജുകളെ പതിനായിരക്കണക്കിന് പേരാണ് ഫോളോ ചെയ്യുന്നത്.
ഇവരുടെ ഓഫര്‍ പോസ്റ്റുകളില്‍ കമന്റ് ചെയ്യപ്പെടുന്നവരെ മത്സരത്തില്‍ തെരഞ്ഞെടുത്തതായി അറിയിക്കുകയും ലഭിച്ച സമ്മാനം ഡെലിവറി ചെയ്യുന്നതിനായി പണം നല്‍കാനും ഇ-മെയില്‍, ജനനത്തീയതി, ബാങ്ക് അക്കൗണ്ട് നമ്ബര്‍ തുടങ്ങിയവയുള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കാനും ആവശ്യപ്പെടുന്നു.ഇതിനായി phishing ലിങ്കുകളും അയച്ചുകൊടുക്കുന്നു.
വിശ്വാസം നേടിയെടുക്കന്നതിനായി മുന്‍പ് മത്സരത്തില്‍ സമ്മാനം കൈപ്പറ്റിയവരുടേതെന്ന് കാണിച്ചുള്ള വ്യാജഫോട്ടോകളും അയച്ചു തരുന്നു. കമ്ബനികളുടെ നൂറ്റമ്ബതാം വാര്‍ഷികം, നൂറാം വാര്‍ഷികം എന്നൊക്കെ അനൗണ്‍സ് ചെയ്യുമ്ബോള്‍ ഒരുപക്ഷെ ആ കമ്ബനി അന്‍പത് വര്‍ഷം പോലും പൂര്‍ത്തിയാക്കിയിട്ടുണ്ടാവില്ല എന്നതാണ് വസ്തുതയെന്നും പോലീസ് അറിയിച്ചു