പെണ്‍കുട്ടിയുടെ കുളിമുറി ദൃശ്യം പകർത്തിയ പകർത്തിയ യുവാവിന് ഒരു വർഷം തടവുശിക്ഷ വിധിച്ചു. മംഗളൂരു അഡിഷണല്‍ ജില്ലാ സെഷൻസ് കോടതി (പോക്‌സോ അതിവേഗ) ജഡ്ജി ഡി.വിനയ് ആണ് ശിക്ഷ വിധിച്ചത്.മാർച്ച് 10ന് ബജ്‌പെ പൊലീസ് സ്റ്റേഷൻ പരിധിയില്‍ നടന്ന സംഭവത്തിലെ പ്രതി ഗഗനെതിരെയാണ് (24) വിധി. വീടിന്റെ ഭിത്തിക്ക് മുകളില്‍ കയറി കുളിമുറിയുടെ ജനലിലൂടെ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകർത്തുകയായിരുന്നു.മൊബൈല്‍ ലൈറ്റ് ശ്രദ്ധയില്‍പ്പെട്ട പെണ്‍കുട്ടി ബഹളം വെച്ചതിനെത്തുടർന്ന് അമ്മ ഓടിയെത്തിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ ബജ്‌പെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
എസ്.ഐമാരായ ഗുരപ്പ കാന്തി, ജി. രേവണ്ണ സിദ്ധപ്പ എന്നിവർ നടത്തിയ അന്വേഷണത്തെത്തുടർന്ന് എസ്.ഐ കെ.എസ്. സതീഷാണ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്.ഐ.പി.സി സെക്ഷൻ 354 (സി) പ്രകാരം പ്രതിക്ക് ഒരു വർഷത്തെ തടവും 20,000 രൂപ പിഴയും വിധിച്ചു. പണം അടച്ചില്ലെങ്കില്‍ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. 20,000 രൂപ പിഴയില്‍ 10,000 രൂപ ഇരക്ക് നഷ്ടപരിഹാരമായി നിർദേശിച്ചു. പെണ്‍കുട്ടിയ്ക്ക് ജില്ല ലീഗല്‍ സർവീസസ് അതോറിറ്റിയും നഷ്ടപരിഹാരം നല്‍കും.
റെയില്‍-വ്യോമ ഗതാഗതം താറുമാറില്‍; തണുത്ത് വിറങ്ങലിച്ച് ഉത്തരേന്ത്യ
ദില്ലിയിൽ അതിശൈത്യം തുടരുന്നു. മൂടല്‍മഞ്ഞ് രൂക്ഷമായത് വ്യോമ റെയില്‍ ഗതാഗതത്തെ സാരമായി ബാധിച്ചു. ദില്ലി അമൃത്സര്‍, ജമ്മു, ആഗ്ര എന്നീ വിമാനത്താവളങ്ങളിലെ റണ്‍വേയില്‍ കാഴ്ചപരിധി പൂജ്യമായി കുറഞ്ഞു. ഇതോടെ 200 വിമാന സര്‍വീസുകള്‍ വൈകുന്നു. നാല് വിമാനങ്ങള്‍ റദ്ദാക്കി. വരും ദിവസങ്ങളില്‍ താപനില അഞ്ച് ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. മൂടല്‍മഞ്ഞ് തുടരുന്നതിനാല്‍ ദില്ലിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കാഴ്ചപരിധി കുറയുന്നത് വിമാന സര്‍വീസുകളെ ബാധിച്ചേക്കുമെന്ന് യാത്രക്കാര്‍ക്ക് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ താപനില അഞ്ച് ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.ദില്ലി, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളില്‍ 5 മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഏറ്റവും കുറഞ്ഞ താപനില. ഹൃദയസംബന്ധ രോഗമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്‌ധർ മുന്നറിയിപ്പ് നല്‍കി.അതേസമയം ദില്ലി യില്‍ വായു മലിനീകരണ തോത് മോശം വിഭാഗത്തില്‍ നിന്ന് നേരിയ മാറ്റം വന്നിട്ടുള്ളതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഹൃദയസംബന്ധ രോഗമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്‌ധർ മുന്നറിയിപ്പ് നല്‍കി. അതേസമയം ദില്ലി യില്‍ വായു മലിനീകരണ തോത് മോശം വിഭാഗത്തില്‍ നിന്ന് നേരിയ മാറ്റം വന്നിട്ടുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളില്‍ താപനില ഇനിയും താഴ്ന്നേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്