Home Featured പൂച്ചയ്ക്ക് ഭക്ഷണം നല്‍കിയശേഷം കൊന്ന് തലയും ശരീരവും വേര്‍തിരിച്ചു, ഇൻസ്റ്റഗ്രാം സ്റ്റോറിയിട്ട് യുവാവ്

പൂച്ചയ്ക്ക് ഭക്ഷണം നല്‍കിയശേഷം കൊന്ന് തലയും ശരീരവും വേര്‍തിരിച്ചു, ഇൻസ്റ്റഗ്രാം സ്റ്റോറിയിട്ട് യുവാവ്

by admin

വളർത്തുപൂച്ചയെ കഴുത്തറുത്ത് കൊല്ലുന്നത് ഇൻസ്റ്റാഗ്രാം സ്റ്റോറിയാക്കി യുവാവ്. ചെറുപ്പുളശ്ശേരി സ്വദേശി ഷജീർ എന്ന യുവാവാണ് കൊടും ക്രൂരതയുടെ ദൃശ്യം സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്.ഇയാളുടെ ഇൻസ്റ്റാഗ്രാം പേജില്‍ തൊട്ട് മുൻപുള്ള വീഡിയോയില്‍ പൂച്ചയ്ക്ക് ഭക്ഷണം കൊടുക്കുന്ന വീഡിയോയും ഇയാള്‍ പങ്കുവെച്ചിട്ടുണ്ട്. ശേഷമാണ് പൂച്ചയെ കഴുത്തറുത്ത് കൊന്നതെന്നാണ് സൂചന.കൊലപ്പെടുത്തിയ ശേഷം ഇറച്ചി കയ്യില്‍ പിടിച്ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഷജീർ ലോറി ഡ്രൈവർ ആണെന്നാണ് വിവരം. ക്രൂരതയെക്കുറിച്ച്‌ ഇയാളോട് ചോദിച്ചപ്പോള്‍ മനുഷ്യനെക്കാളും രുചിയുള്ള ഇറച്ചിയാണ് പൂച്ചയുടേതെന്നാണ് മറുപടി നല്‍കിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് സൂചന.

നിയമപരമായ വശങ്ങള്‍ : ഇന്ത്യയില്‍ മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനായി നിരവധി നിയമങ്ങളുണ്ട്. പ്രധാനമായും പ്രൊട്ടക്ഷൻ ഓഫ് ക്രൂവല്‍റ്റി ടു അനിമല്‍സ് ആക്‌ട്, 1960 ആണ് മൃഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ കൈകാര്യം ചെയ്യുന്നത്.ഈ നിയമപ്രകാരം:ഒരു മൃഗത്തെ ഉപദ്രവിക്കുക, കൊല്ലുക, അംഗവൈകല്യം വരുത്തുക എന്നിവയെല്ലാം കുറ്റകരമാണ്. ഇത്തരം പ്രവൃത്തികള്‍ക്ക് പിഴയോ തടവോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. ചെറിയ കുറ്റങ്ങള്‍ക്ക് ആദ്യതവണ 10 രൂപ മുതല്‍ 50 രൂപ വരെ പിഴയും, രണ്ടാമത്തെ തവണ മുതല്‍ 25 രൂപ മുതല്‍ 100 രൂപ വരെ പിഴയും/അല്ലെങ്കില്‍ 3 മാസം വരെ തടവും ലഭിക്കാം.

എന്നാല്‍, മൃഗങ്ങളെ ക്രൂരമായി കൊല്ലുന്നത് പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് കൂടുതല്‍ കഠിനമായ ശിക്ഷകള്‍ ലഭിക്കാം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (Indian Penal Code – IPC) 428, 429 വകുപ്പുകളും മൃഗങ്ങളെ കൊല്ലുന്നതിനോ മുറിവേല്‍പിക്കുന്നതിനോ ഉള്ള ശിക്ഷകളെക്കുറിച്ച്‌ പറയുന്നു. 50 രൂപയിലധികം വിലവരുന്ന മൃഗങ്ങളെ കൊല്ലുകയോ അംഗഭംഗം വരുത്തുകയോ ചെയ്താല്‍ IPC 429 വകുപ്പ് പ്രകാരം 5 വർഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാം

You may also like

error: Content is protected !!
Join Our WhatsApp Group