Home Featured ഹോട്ടലുകള്‍ക്ക് റേറ്റിങ് നല്‍കല്‍ പോലെ ലളിതമായ ജോലികള്‍, വൻ തുക ശമ്ബളം’; വാഗ്ദാനത്തില്‍ വീണ യുവാവിന് 32 ലക്ഷം നഷ്ടമായി

ഹോട്ടലുകള്‍ക്ക് റേറ്റിങ് നല്‍കല്‍ പോലെ ലളിതമായ ജോലികള്‍, വൻ തുക ശമ്ബളം’; വാഗ്ദാനത്തില്‍ വീണ യുവാവിന് 32 ലക്ഷം നഷ്ടമായി

by admin

ഓണ്‍ലൈനായി പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ ഉള്ളാള്‍ സ്വദേശിയായ യുവാവിന് നഷ്ടം 32 ലക്ഷം രൂപ.ഹോട്ടലുകള്‍ക്ക് റേറ്റിങ് നല്‍കല്‍ പോലെ ലളിതമായ ജോലികള്‍ ചെയ്താല്‍ വൻ തുക ശമ്ബളം നേടാമെന്ന വാഗ്ദാനം വിശ്വസിച്ചാണ് യുവാവ് തട്ടിപ്പിനിരയായത്.ഫെബ്രുവരി 26ന് ടെലഗ്രാമിലൂടെയാണ് യുവാവിന് ജോലി വാഗ്ദാനവുമായി മെസ്സേജ് ലഭിച്ചത്. മാൻവി എന്നയാളാണ് മെസ്സേജ് അയച്ചത്. പാർട്ട് ടൈം ജോലി ഓഫർ സംബന്ധിച്ചായിരുന്നു അറിയിപ്പ്. ഹോട്ടല്‍ റേറ്റിങ്ങുകള്‍ നല്‍കുന്നത് പോലുള്ള ലളിതമായ ജോലികള്‍ ചെയ്ത് പണം സമ്ബാദിക്കാൻ കഴിയുമെന്നായിരുന്നു വാഗ്ദാനം. തുടക്കത്തില്‍ 10,000 രൂപ അടക്കേണ്ടിവരുമെന്നും അറിയിച്ചു.

മാർച്ച്‌ 10ന് യുവാവ് അശോക് ദത്തർവാള്‍ എന്നയാളുടെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്ത് ‘ജോലി’ തുടങ്ങി. ഒരു ടാസ്‌ക് പൂർത്തിയാക്കിയപ്പോള്‍ 17,000 രൂപ ക്രെഡിറ്റായതായി കാണിച്ചു. വീണ്ടും 10,000 രൂപ നിക്ഷേപിച്ച്‌ ടാസ്കുകള്‍ ചെയ്തു. മാർച്ച്‌ 11നും ഏപ്രില്‍ രണ്ടിനും ഇടയില്‍ പരാതിക്കാരൻ കിഷൻ കുമാർ, രതീഷ് കെ, പ്രഹ്ലാദ് അഹ്യാവർ, ഷാജഹാൻ അലി, പിയൂഷ് സന്തോഷ് റാവു, യാഷ് വൈദ്യനാഥ് കസാരെ, രാമേശ്വർ ലാല്‍, അനന്തു കൃഷ്ണ എന്നിങ്ങനെ നിരവധി വ്യക്തികളുടെ അക്കൗണ്ടുകളിലേക്ക് ഘട്ടംഘട്ടമായി 32 ലക്ഷം രൂപ അടച്ചു.

വൻ തുക ഇത്തരത്തില്‍ അടച്ചതോടെ പിന്നെ മറുപടിയൊന്നുമില്ലാതെയായി. ഒരു തരത്തിലുമുള്ള ആശയവിനിമയവും ഇല്ലാതായതോടെയാണ് താൻ വഞ്ചിക്കപ്പെട്ടുവെന്ന് ഇയാള്‍ക്ക് മനസ്സിലായത്. തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. ഉള്ളാള്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

You may also like

error: Content is protected !!
Join Our WhatsApp Group