Home തിരഞ്ഞെടുത്ത വാർത്തകൾ കണ്ണൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

കണ്ണൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

by ടാർസ്യുസ്

കണ്ണൂർ: കണ്ണൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ആറളം ഫാമിൽ ആണ് പുലർച്ചയോടെ കാട്ടാന ആക്രമണമുണ്ടായത്. പത്താം ബ്ലോക്കിലെ അനീഷ് ആണ് മരിച്ചത്. പുലർച്ചെ നാലോടെ ആണ് ആക്രമണ മുണ്ടായത്.വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന അനീഷിന് നേരെ കാട്ടാന പാഞ്ഞെടുക്കുകയായിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഒരിടവേളയ്ക്ക് ശേഷം വീണ്ടും കാട്ടാന ആക്രമണം രൂക്ഷമാവുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group