Home Featured സ്വപ്നങ്ങളെ നിയന്ത്രിക്കാന്‍ ഡ്രില്ലിംഗ് മെഷീന്‍ ഉപയോഗിച്ച്‌ സ്വയം തലച്ചോര്‍ ശസ്ത്രക്രിയ നടത്തി, യുവാവ് അതീവ ഗുരുതരാവസ്ഥയില്‍

സ്വപ്നങ്ങളെ നിയന്ത്രിക്കാന്‍ ഡ്രില്ലിംഗ് മെഷീന്‍ ഉപയോഗിച്ച്‌ സ്വയം തലച്ചോര്‍ ശസ്ത്രക്രിയ നടത്തി, യുവാവ് അതീവ ഗുരുതരാവസ്ഥയില്‍

by admin

മോസ്കോ: സ്വപ്നങ്ങളെ നിയന്ത്രിക്കാൻ തലച്ചോറില്‍ ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച്‌ സ്വയം ശസ്ത്രക്രിയ നടത്തിയ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിഖായേല്‍ റഡുഗ എന്ന റഷ്യക്കാരനാണ് തലയില്‍ മൈക്രോചിപ്പ് ഘടിപ്പിക്കുന്നതിനായി ശസ്ത്രക്രിയ നടത്തിയത്. ഇയാളുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. രക്ത നഷ്ടവും തലച്ചോറില്‍ ഏറ്റ ക്ഷതവുമാണ് അവസ്ഥ ഗുരുതരമാക്കിയത്.

ന്യൂറോ സര്‍ജൻമാര്‍ ശസ്ത്രക്രിയ നടത്തുന്ന വീഡിയോകള്‍ യൂട്യൂബില്‍ കണ്ടശേഷമായിരുന്നു സ്വയം ശസ്ത്രക്രിയ നടത്തിയത്. ഇതിനായി ശക്തിയേറിയ ഡ്രില്ലിംഗ് മെഷീൻ വാങ്ങി. ഇതുപയോഗിച്ച്‌ തലയോട്ടിയില്‍ ദ്വാരമുണ്ടാക്കിയാണ് മൈക്രോചിപ്പ് ഘടിപ്പിക്കാൻ ശ്രമിച്ചത്. സ്വപ്നങ്ങളെ നിയന്ത്രിക്കുകയും സ്വപ്നങ്ങള്‍ കാണുമ്ബോള്‍ തലച്ചോറില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ പഠിക്കുകയുമായിരുന്നു മിഖായേല്‍ റഡുഗയുടെ ലക്ഷ്യം. മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാൻ ആദ്യം ന്യൂറോ സര്‍ജൻമാരെ സമീപിക്കാനായിരുന്നു തീരുമാനിച്ചത്. പക്ഷേ, വൻ ചെലവ് വരുമെന്ന് കണ്ടതോടെ തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. തുടര്‍ന്നാണ് ഓപ്പറേഷനുവേണ്ട എല്ലാം സ്വയം സജ്ജീകരിച്ചത്.

പക്ഷേ, ശസ്ത്രക്രിയ തുടങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ട അവസ്ഥയിലായി. വേദന സഹിക്കാനാവുന്നതിനും അപ്പുറമായിരുന്നു. ഇതിനൊപ്പം വൻതോതില്‍ രക്തവും നഷ്ടമായി. ഇതോടെ മിഖായേല്‍ തീര്‍ത്തും അവശനായി. നാലുമണിക്കൂറോളം അബോധാവസ്ഥയിലായിരുന്ന ഇയാളെ ആരാണ് ആശുപത്രിയിലെത്തിച്ചതെന്ന് വ്യക്തമല്ല.

പെണ്‍കുട്ടിയെ കൊണ്ട് ബസ് കഴുകിപ്പിച്ച കെഎസ്‌ആര്‍ടിസി ഡ്രൈവറെ ജോലിയില്‍ നിന്ന് നീക്കി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍നിന്ന് വെള്ളറടയിലേക്ക് സര്‍വീസ് നടത്തിയ ബസിനുള്ളില്‍ ഛര്‍ദിച്ച പെണ്‍കുട്ടിയെ തടഞ്ഞുവച്ച്‌ ബസ് കഴുകിച്ച താത്കാലിക ജീവനക്കാരനായ കെഎസ്‌ആര്‍ടിസി ഡ്രൈവറെ ജോലിയില്‍ നിന്ന് നീക്കി. നെയ്യാറ്റിന്‍കര ഡിപ്പോയിലെ ഡ്രൈവര്‍ എസ്.എന്‍.ഷിജിയെയാണ് പരാതിയെ തുടര്‍ന്ന് ജോലിയില്‍ നിന്ന് നീക്കിയത്.

നെയ്യാറ്റിന്‍കരയില്‍നിന്ന് വെള്ളറടയിലേക്ക് സര്‍വീസ് നടത്തിയ സഹോദരിയോടൊപ്പം യാത്ര ചെയ്തിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി ഛര്‍ദിച്ചത്. നെയ്യാറ്റിന്‍കര ഡിപ്പോയിലെ ആര്‍എന്‍സി 105-ാം നമ്ബര്‍ ചെമ്ബൂര്‍ വെള്ളറട ബസിലായിരുന്നു സംഭവം. ബസില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങിയ പെണ്‍കുട്ടിയെ തടഞ്ഞുവെച്ച്‌ ബസ് കഴുകിക്കുകയായിരുന്നു

ഡിപ്പോയിലെ വാഷ്ബേസിനുള്ളില്‍ നിന്ന് കപ്പില്‍ വെള്ളം എടുത്ത് ബസിലെത്തി കഴുകി വൃത്തിയാക്കിയശേഷമായിരുന്നു പെണ്‍കുട്ടിക്ക് പോകാന്‍ കഴിഞ്ഞത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കെഎസ്‌ആര്‍ടിസി അധികൃതര്‍ ഡ്രൈവര്‍ക്കെതിരേ നടപടിയെടുത്തത്.

You may also like

error: Content is protected !!
Join Our WhatsApp Group